കേരളം

പിറവം പള്ളിത്തർക്കം : യാക്കോബായ സഭയുടെ തിരുത്തൽ ഹർജി ഇന്ന് സുപ്രിംകോടതിയിൽ

സമകാലിക മലയാളം ഡെസ്ക്

ന്യൂഡൽഹി: പിറവം പള്ളി കേസിലെ വിധി പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ടുള്ള തിരുത്തൽ ഹർജി ഇന്ന് സുപ്രിംകോടതിയിൽ.  യാക്കോബായ സഭ നൽകിയ തിരുത്തൽ ഹര്‍ജിയാണ് സുപ്രിംകോടതി പരി​ഗണിക്കുന്നത്. ചീഫ് ജസ്റ്റിസിന്‍റെ നേതൃത്വത്തിൽ അഞ്ച് ജഡ്ജിമാരായിരിക്കും തിരുത്തൽ ഹര്‍ജി പരിശോധിക്കുക. ഉച്ചക്ക് ഒന്നര മണിക്ക് ചീഫ് ജസ്റ്റിസിന്‍റെ ചേംബറിലാണ് ഹര്‍ജി പരിഗണിക്കുക.

ചീഫ് ജസ്റ്റിസിന്‍റെ നേതൃത്വത്തിലുള്ള സുപ്രീംകോടതിയിലെ മുതിര്‍ന്ന മൂന്ന് ജഡ്ജിമാർക്ക് പുറമെ, കേസിൽ വിധി പറഞ്ഞ ജസ്റ്റിസ് അരുണ്‍ മിശ്ര ഉൾപ്പടെയുള്ളവരും ചേര്‍ന്നാകും കേസ് പരിഗണിക്കുക. കേസിലെ പുനഃപരിശോധന ഹര്‍ജി നേരത്തെ തള്ളിയിരുന്നു.

മലങ്കര സഭക്ക് കീഴിലുള്ള എല്ലാ പള്ളികളും 1934 ലെ ഭരണഘടന പ്രകാരം ഭരിക്കപ്പെടണം എന്നായിരുന്നു ജസ്റ്റിസ് അരുണ്‍ മിശ്ര അദ്ധ്യക്ഷനായ രണ്ടംഗ ബെഞ്ചിന്‍റെ വിധി. അതിനെതിരെയാണ് യാക്കോബായ സഭ തിരുത്തൽ ഹര്‍ജി നൽകിയത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സസ്‌പെന്‍സ് അവസാനിച്ചു; റായ്ബറേലിയില്‍ രാഹുല്‍ ഗാന്ധി സ്ഥാനാര്‍ഥി, അമേഠിയില്‍ കിഷോരി ലാല്‍ ശര്‍മ

കൊച്ചിയില്‍ നവജാതശിശുവിനെ എറിഞ്ഞുകൊന്നു; അന്വേഷണം

സിപിഐ നേതാവ് അതുല്‍ കുമാര്‍ അഞ്ജാന്‍ അന്തരിച്ചു

കേരളത്തിലും സ്വകാര്യ ട്രെയിന്‍, സര്‍വീസ് തുടങ്ങുന്നത് ജൂണ്‍ നാലുമുതല്‍, ആദ്യ ടൂര്‍ പാക്കേജ് ഗോവയിലേക്ക്; പ്രീമിയം സൗകര്യങ്ങള്‍

'രജിസ്റ്റർ ചെയ്തതുകൊണ്ട് മാത്രം കാര്യമില്ല; ആചാരപ്രകാരമുള്ള ചടങ്ങുകള്‍ ഇല്ലെങ്കില്‍ ഹിന്ദു വിവാഹത്തിന് സാധുതയില്ല': സുപ്രീംകോടതി