കേരളം

മഞ്ചക്കണ്ടി ഏറ്റുമുട്ടല്‍ : മുഖ്യഅന്വേഷണ ഉദ്യോഗസ്ഥനെ മാറ്റി ; അന്വേഷണം സുതാര്യമാക്കാനെന്ന് ക്രൈംബ്രാഞ്ച്

സമകാലിക മലയാളം ഡെസ്ക്

പാലക്കാട് : മഞ്ചക്കണ്ടിയിലെ മാവോയിസ്റ്റ് ഏറ്റുമുട്ടലിലെ ക്രൈംബ്രാഞ്ചിലെ മുഖ്യ അന്വേഷണ ഉദ്യോഗസ്ഥനെ മാറ്റി. ഡിവൈഎസ്പി ഫിറോസിനെയാണ് മാറ്റിയത്. പകരം ഡിവൈഎസ്പി പി ഉല്ലാസിനെ നിയമിച്ചു. രണ്ടാംദിവസം ഉണ്ടായ ഏറ്റുമുട്ടലില്‍ ഫിറോസും സംഘത്തില്‍ ഉണ്ടായിരുന്നു.

ഏറ്റുമുട്ടലിന് സാക്ഷിയായ ഉദ്യോഗസ്ഥന്‍ തന്നെ കേസ് അന്വേഷിക്കുന്നത് ഉചിതമല്ല.  അന്വേഷണം സുതാര്യമാക്കാനാണ് നടപടിയെന്ന് ക്രൈംബ്രാഞ്ച് അധികൃതര്‍ അറിയിച്ചു. മഞ്ചക്കണ്ടിയില്‍ രണ്ടു ദിവസമായി നടന്ന ഏറ്റുമുട്ടലില്‍ മാവോയ്‌സ്റ്റ് നേതാവ് മണിവാസകം അടക്കം നാലുപേരാണ് മരിച്ചത്. ഇതില്‍ ഒരു സ്ത്രീയും ഉള്‍പ്പെടുന്നു.

മാവോയിസ്റ്റുകളെ പിടികൂടിയശേഷം പൊലീസ് വെടിവെച്ചുകൊല്ലുകയായിരുന്നു എന്നാണ് സിപിഐയും പ്രതിപക്ഷപാര്‍ട്ടികളും ആരോപിച്ചത്. ഇതേത്തുടര്‍ന്നാണ് സംഭവത്തില്‍ ക്രൈംബ്രാഞ്ച് അന്വേഷമത്തിന് സര്‍ക്കാര്‍ ഉത്തരവിട്ടത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തനിക്കെതിരെ ഗൂഢാലോചന നടത്തുന്നു, ശോഭാ സുരേന്ദ്രനും നന്ദകുമാറിനുമെതിരെ ഡിജിപിക്ക് പരാതി നല്‍കി ഇ പി ജയരാജന്‍

കിക്ക് ബോക്സിങ്ങും പെൺകുട്ടികളുമായി കറക്കവും; കുപ്രസിദ്ധ മോഷ്ടാവ് ജിമ്മൻ കിച്ചു പിടിയിൽ

കനത്ത ചൂട്; കണ്ണൂരിലും തൃശൂരിലും വയലുകളില്‍ തീ പിടിത്തം

48 മണിക്കൂര്‍ ഇനി പ്രചാരണത്തില്‍ പങ്കാളിയാവരുത്, കെസിആറിനെ വിലക്കി തെരഞ്ഞെടുപ്പ് കമ്മീഷന്‍

മേയർ-ബസ് ഡ്രൈവർ തർക്കം; സിസിടിവി മെമ്മറി കാർഡ് കാണാത്തതിൽ കേസ്