കേരളം

വീട്ടു ചെലവ് നടത്താന്‍ വാര്‍ക്ക പണിക്ക് പോയതാണ്...; കൃത്യസമയത്ത് ശമ്പളമില്ല, പകരം നോട്ടീസ് പതിച്ച കെഎസ്ആര്‍ടിസി അധികൃതരോട് ജീവനക്കാര്‍

സമകാലിക മലയാളം ഡെസ്ക്

മ്പളം കൃത്യമായി നല്‍കാത്തതില്‍ പ്രതിഷേധിച്ച് സമരം നടത്തിയിട്ടും അധികൃതരുടെ കണ്ണു തുറക്കാത്തതിന്റെ വിഷമത്തിലാണ് കെഎസ്ആര്‍ടിസിയിലെ ജീവനക്കാര്‍. ഏഴാം തീയതിയായിട്ടും ഈ മാസത്തെ ശമ്പളം കിട്ടിയിട്ടില്ല. അപ്പോള്‍ കൃത്യസമയത്ത് ജോലിക്ക് വന്നില്ലെങ്കില്‍ നടപടിയെടുക്കും എന്ന് പറഞ്ഞ് മേലധികാരികള്‍ നോട്ടീസുകൂടി കൊടുത്താലോ... എത്ര ക്ഷമാശീലമുള്ള തൊഴിലാളിയും പ്രതികരിച്ചുപോകും. അങ്ങനെയൊരു പ്രതികരണമാണ് ഇപ്പോള്‍ ശ്രദ്ധേയമായിരിക്കുന്നത്.

തിരുവനന്തപുരം ജില്ലയിലെ ഒരു ഡിപ്പോയിലാണ് സ്ഥിരജീവനക്കാര്‍ വൈകി വരുന്നതിനെതിരെ ഡി.ടി.ഒ നോട്ടീസ് പതിച്ചത്. കാര്യക്ഷമമായ സര്‍വീസ് നടത്തിപ്പിന് തടസം നില്‍ക്കുന്ന ഇത്തരം ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്നായിരുന്നു ഡി.ടി.ഒയുടെ മുന്നറിയിപ്പ്. നോട്ടീസിന് താഴെത്തന്നെ ഉരുളയ്്ക്ക് ഉപ്പേരി പോലെ ജീവനക്കാരുടെ മറുപടിയും വന്നു.

'ഞങ്ങള്‍ വാര്‍ക്കപണിക്ക് പോയതാണ്, വീട്ടുചെലവ് നടത്താനായി...' എന്നായിരുന്നു  മറുപടി. കാര്യക്ഷമമായി സര്‍വീസ് നടത്തിപ്പ് എന്ന വാക്കും കാര്യപിടിപ്പില്ലാതെ എന്ന് ജീവനക്കാര്‍ തിരുത്തിയിട്ടുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് നാളെ; ഇപി- ജാവഡേക്കര്‍ കൂടിക്കാഴ്ച ചര്‍ച്ചയായേക്കും

ചീട്ടുകളിക്കിടെ വാക്കേറ്റവും സംഘര്‍ഷവും; കോട്ടയത്ത് യുവാവ് കുത്തേറ്റു മരിച്ചു

ചേട്ടാ... ചേട്ടന്‍റെ നോട്ടം, ഉഫ്; ടൊവിനോയുടെ 'നടികർ' ട്രെയിലർ എത്തി

പെരുമാറ്റച്ചട്ട ലംഘനം: ഇഷാന്‍ കിഷന് പിഴശിക്ഷ

കോഴിക്കോട് ഓട്ടോ ഡ്രൈവറെ വെട്ടിക്കൊന്നു; കൊല്ലപ്പെട്ടത് കൊലക്കേസ് പ്രതി, ഒരാൾ കസ്റ്റഡിയിൽ