കേരളം

മനോദൗര്‍ബല്യം മാറാന്‍ പ്രാര്‍ത്ഥിക്കാനെത്തിയ മലയാളി യുവതിയെ പീഡിപ്പിച്ചു; ഏര്‍വാടി ദര്‍ഗയില്‍ ഏഴുപേര്‍ അറസ്റ്റില്‍

സമകാലിക മലയാളം ഡെസ്ക്

ഏര്‍വാടി: മനോദൗര്‍ബല്യമുള്ള മലയാളി യുവതിയെ കൂട്ടബലാത്സംഗം ചെയ്ത കേസില്‍ ഏഴു കൗമാരക്കാര്‍ അറസ്റ്റില്‍. മനോദൗര്‍ബല്യത്തിന് ചികിത്സ തേടിയെത്തിയ 22കാരിയെയാണ് ഏഴുപേര്‍ ചേര്‍ന്ന് പീഡിപ്പിച്ചത്.

ഏര്‍വാടി ദര്‍ഗയില്‍ പിതാവിനൊപ്പമെത്തിയ യുവതിയെ ബുധനാഴ്ചയാണ് കൗമാരക്കാര്‍ ബലാത്സംഗം ചെയ്തത്. ചികിത്സയുമായി ബന്ധപ്പെട്ട് രണ്ടുമാസമായി സംസാരശേഷിയില്ലാത്ത പിതാവിനൊപ്പം ദര്‍ഗയുടെ സമീപം വാടകയ്ക്ക് താമസിക്കുകയായിരുന്നു യുവതി. ശുചിമുറിയിലേക്ക് പോയ യുവതിയെ ഇവര്‍ സമീപത്തെ കുറ്റിക്കാട്ടിലേക്ക് വലിച്ചിഴച്ച് കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു.

യുവതിയെ കാണാതെ മണിക്കൂറുകള്‍ നീണ്ട തിരച്ചിലിനൊടുവിലാണ് പൂര്‍ണ നഗ്‌നയായ നിലയില്‍ കുറ്റിക്കാട്ടില്‍ കണ്ടെത്തിയത്. പതിനഞ്ചിനും പതിനാറിനും ഇടയില്‍ പ്രായമുള്ളവരാണ് പിടിയിലായിട്ടുള്ളത്. മനോദൗര്‍ബല്യമുള്ളവര്‍ക്ക് ഇവിടെയെത്തി പ്രാര്‍ത്ഥിച്ചാല്‍ ഭേദമാകുമെന്നാണ് ആളുകളുടെ വിശ്വാസം. നിരവധിയാളുകളാണ് ഇവിടെ പ്രാര്‍ത്ഥനാ സഹായം തേടിയെത്തുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'രോഹിത് വെമുല ദളിതനല്ല'- റിപ്പോർട്ട് തള്ളി തെലങ്കാന സര്‍ക്കാര്‍; പുനരന്വേഷണം

ജനിച്ചയുടന്‍ വായില്‍ തുണിതിരുകി, കഴുത്തില്‍ ഷാളിട്ട് മുറുക്കി മരണം ഉറപ്പാക്കി; കൊച്ചിയിലെ നവജാതശിശുവിന്റേത് അതിക്രൂര കൊലപാതകം

കൊടും ചൂട് തുടരും; ഇടി മിന്നല്‍ മഴയ്ക്കും സാധ്യത; 'കള്ളക്കടലിൽ' റെഡ് അലർട്ട്

പത്തനംതിട്ടയിൽ വൃദ്ധദമ്പതികൾ വീടിനുള്ളിൽ മരിച്ച നിലയിൽ; മൃതദേഹങ്ങൾക്ക് ഒരാഴ്ചയോളം പഴക്കം

കടലില്‍ കുളിക്കുന്നതിനിടെ തിരയില്‍ പെട്ടു, പ്ലസ് ടു വിദ്യാര്‍ഥിയെ കാണാതായി