കേരളം

അയോധ്യ വിധി: കോട്ടയത്ത് പ്രകടനങ്ങള്‍ക്കും പൊതുസമ്മേളനങ്ങള്‍ക്കും നിയന്ത്രണം

സമകാലിക മലയാളം ഡെസ്ക്

കോട്ടയം: അയോധ്യ വിധിയുടെ പശ്ചാത്തലത്തില്‍ കോട്ടയം ജില്ലയില്‍ പ്രകടനങ്ങള്‍ക്കും പൊതുസമ്മേളനങ്ങള്‍ക്കും നിയന്ത്രണം. ജില്ലയില്‍ ഏഴു ദിവസത്തേക്ക് കര്‍ക്കശമായ സുരക്ഷാ നിബന്ധനകള്‍ പൊലീസ് ഏര്‍പ്പെടുത്തി. മതസൗഹാര്‍ദം, സുരക്ഷ എന്നിവയെ ബാധിക്കുന്ന പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടാല്‍ നടപടിയുണ്ടാകുമെന്ന് ജില്ലാ പൊലീസ് ചീഫ് അറിയിച്ചു.

നശീകരണ വസ്തുക്കള്‍, സ്‌ഫോടക വസ്തുക്കള്‍ വെടിമരുന്ന്, ആയുധങ്ങള്‍ എന്നിവ ശേഖരിക്കാനോ കൊണ്ടുപോകാനോ പാടില്ല. മതവികാരം ആളിക്കത്തിക്കുന്നതും സമാധാനത്തെ ബാധിക്കുന്നതുമായ ചിത്രങ്ങള്‍, ചിഹ്നങ്ങള്‍, പ്ലക്കാര്‍ഡുകള്‍, അച്ചടിച്ച കടലാസുകള്‍, ലഘുലേഖകള്‍, പുസ്തകങ്ങള്‍, ഓഡിയോ, വിഡിയോ റിക്കോര്‍ഡിംഗുകള്‍, പോസ്റ്ററുകള്‍, ബാനറുകള്‍ എന്നിവ തയ്യാറാക്കാനോ പ്രദര്‍ശിപ്പിക്കാനോ വിതരണം ചെയ്യാനോ പ്രചരിപ്പിക്കാനോ പാടില്ല. അര്‍ഹതപ്പെട്ട അധികാരികളുടെ അനുമതിയില്ലാതെ പ്രകടനങ്ങളോ, പൊതു സമ്മേളനങ്ങളോ, റാലിയോ നടത്താന്‍ പാടില്ല. തുടങ്ങിയവയാണ് നിര്‍ദേശങ്ങളില്‍ പറയുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കോവിഡ് സര്‍ട്ടിഫിക്കറ്റില്‍ നിന്ന് 'അപ്രത്യക്ഷ'നായി നരേന്ദ്രമോദി; ചിത്രവും പേരും നീക്കി

മുസ്ലിം സംവരണം നിലനിര്‍ത്തും; ആന്ധ്രയില്‍ ബിജെപിയെ തള്ളി സഖ്യകക്ഷി

തിരിച്ചു കയറി സ്വര്‍ണ വില, പവന് 560 രൂപ ഉയര്‍ന്നു

കോമേഡിയന്‍ ശ്യാം രംഗീല നരേന്ദ്രമോദിക്കെതിരെ വാരാണസിയില്‍ മത്സരിക്കും

5 വര്‍ഷം കൊണ്ട് വര്‍ധിച്ചത് 43%; ബിജെപി എംപി മേനക ഗാന്ധിക്ക് 97.17 കോടിയുടെ ആസ്തി