കേരളം

മരിച്ചത് ഞാനല്ല; സംവിധായകന്‍ ജോസ് തോമസ് ലൈവില്‍

സമകാലിക മലയാളം ഡെസ്ക്

വാഹനാപകടത്തില്‍ മരിച്ചത് താനല്ലെന്നും നടനും മാധ്യമപ്രവര്‍ത്തകനുമായ ജോസ് തോമസ് ആണെന്നും സംവിധായകന്‍ ജോസ് തോമസ്. ഇന്ന് രാവിലെ തിരുവനന്തപുരം കിളിമാനൂരില്‍ നടന്ന വാഹനാപകടത്തിലാണ് നടനും മാധ്യമപ്രവര്‍ത്തകനുമായ ജോസ് തോമസ് മരിച്ചത്. എന്നാല്‍ മരിച്ചത് താനാണെന്ന് കരുതി നിരവധിപേരാണ് തന്നെയും വീട്ടുകാരെയും വിളിക്കുന്നത്, താനല്ല മരിച്ച ജോസ് തോമസ് എന്നും അദ്ദേഹം പറഞ്ഞു. മീനാക്ഷി കല്യാണം, മായാമോഹിനി, ശൃംഗാരവേലന്‍, സ്വര്‍ണക്കടുവ എന്നീ സിനിമകളിലൂടെ ശ്രദ്ധേയനായ സംവിധായകനാണ് ജോസ് തോമസ്.

സംവിധായകന്‍ ജോസ് തോമസിന്റെ വാക്കുകള്‍ ഇങ്ങനെ:

ഇന്ന് രാവിലെ ടിവി ചാനലുകളില്‍ ജോസ് തോമസ് എന്നൊരാള്‍ അപകടത്തില്‍ മരിച്ചതായി വാര്‍ത്തകളില്‍ കണ്ടു. ഇത് അറിഞ്ഞതും എന്റെ സുഹൃത്തുക്കളും സഹപ്രവര്‍ത്തകരും സങ്കടത്തോടെ എന്നെയും എന്റെ വീട്ടുകാരെയും വിളിച്ചു. എന്റെ സഹോദരങ്ങള്‍പോലും ഞെട്ടിപ്പോയി. ഈ വാര്‍ത്ത അറിഞ്ഞിട്ടും ഭയപ്പെട്ട് വിളിക്കാതിരിക്കുന്ന ആളുകള്‍ക്കാണ് ഈ വിഡിയോ. ചലച്ചിത്ര പ്രവര്‍ത്തകനും ഏഷ്യാനെറ്റിലെ ഉദ്യോഗസ്ഥനുമായ ജോസ് തോമസാണ് മരിച്ചത്. എന്റെ സമപ്രായക്കാരനാണ് അദ്ദേഹവും. എനിക്ക് അടുത്തറിയാവുന്ന ആളുമാണ്. അദ്ദേഹത്തിന്റെ ആത്മാവിന് നിത്യശാന്തി നേരുന്നു. സംശയിക്കേണ്ട, ഭയപ്പെടേണ്ട ഞാന്‍ നിങ്ങളുടെ കൂടെ ഉണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'400 സ്ത്രീകളെ ബലാത്സംഗം ചെയ്ത കുറ്റവാളി; പ്രജ്വല്‍ രേവണ്ണയെ തടഞ്ഞില്ല, ഇതാണ് മോദിയുടെ ഗ്യാരണ്ടി'

'രാജ്യത്തെ പെണ്‍മക്കള്‍ തോറ്റു, ബ്രിജ്ഭൂഷണ്‍ ജയിച്ചു'; കരണ്‍ ഭൂഷണെ സ്ഥാനാര്‍ഥിയാക്കിയതില്‍ സാക്ഷി മാലിക്

'ഗുഡ്‌സ് വാഹനങ്ങളില്‍ കൊണ്ടുപോകേണ്ടവ ഇരുചക്ര വാഹനത്തില്‍ കയറ്റരുത്'; മുന്നറിയിപ്പുമായി മോട്ടോര്‍ വാഹന വകുപ്പ്

യുവ സം​ഗീത സംവിധായകൻ പ്രവീൺ കുമാർ അന്തരിച്ചു

ട്രാവിസും നിതീഷും തിളങ്ങി; രാജസ്ഥാനെതിരെ 200 കടന്ന് ഹൈദരാബാദ്