കേരളം

ആളുകളുടെ മെക്കിട്ടു കയറുക, കലുങ്കിലിരിക്കുന്ന ചെറുപ്പക്കാരെ തല്ലിയോടിക്കുക...; ജനങ്ങളെ ശത്രുവായി കാണുന്ന പൊലീസിന്റെ സമീപനം ശരിയല്ല: മുഖ്യമന്ത്രി

സമകാലിക മലയാളം ഡെസ്ക്

തൃശൂര്‍: ജനങ്ങളെ ശത്രുവായി കാണുന്ന പൊലീസിന്റെ സമീപനം ശരിയല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മടിയും ഭയവുമില്ലാതെ പൊലീസ് സ്‌റ്റേഷനില്‍ കടന്നുചെല്ലാനും പരാതി ബോധിപ്പിക്കാനും ഏതു വ്യക്തിക്കും കഴിയുന്ന സാഹചര്യമുണ്ടാകണമെന്നും അദ്ദേഹം വ്യക്തമാക്കി. പൊലീസ് സേനയില്‍ നേരിട്ട് സബ് ഇന്‍സ്‌പെക്ടര്‍മാരായി നിയോഗിക്കപ്പെടുന്ന വനിതകള്‍ ഉള്‍പ്പെട്ട ആദ്യ ബാച്ചിന്റെ പാസിംഗ് ഔട്ട് പരേഡില്‍ അഭിവാദ്യം സ്വീകരിച്ച് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

ജനങ്ങളെ ശത്രുവായി കാണുന്ന സമീപനം ശരിയല്ല. പണ്ടൊക്കെ ചില എസ്‌ഐമാര്‍ പുതിയൊരു സ്ഥലത്തേക്കു ചെന്നാല്‍ സ്വീകരിക്കുന്നൊരു നയമുണ്ട്. അനാവശ്യമായി ആളുകളുടെ മെക്കിട്ടു കയറുക, കലുങ്കിലിരിക്കുന്ന ചെറുപ്പക്കാരെ തല്ലിയോടിക്കുക തുടങ്ങിയ ഏര്‍പ്പാടുകള്‍. പുതിയൊരു എസ്‌ഐ വന്നിരിക്കുന്നുവെന്ന് നാട്ടുകാരെ അറിയിക്കാനാണിത്. ഈ കാര്യങ്ങളുടെ ആവശ്യമില്ലെന്നും അദ്ദേഹം പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'രോഹിത് വെമുല ദളിതനല്ല'- റിപ്പോർട്ട് തള്ളി തെലങ്കാന സര്‍ക്കാര്‍; പുനരന്വേഷണം

പരശുറാം എക്സ്‌പ്രസ് ഒന്നര മണിക്കൂർ വൈകും; ട്രെയിൻ സമയത്തിൽ മാറ്റം

യാത്രക്കാരുടെ ശ്രദ്ധയ്ക്ക്; ട്രെയിൻ സർവീസുകളിൽ മാറ്റം

നവകേരള ബസ് ബം​ഗളൂരു സര്‍വീസ് നാളെ മുതൽ; കോഴിക്കോട് നിന്ന് പുലർച്ചെ നാല് മണിക്ക് പുറപ്പെടും

ക്ഷേമനിധി പെൻഷനുകൾ കെ-സ്മാർട്ടുമായി ബന്ധിപ്പിക്കാൻ തദ്ദേശ വകുപ്പ്; പ്രത്യേക മൊഡ്യൂൾ വികസിപ്പിക്കും