കേരളം

പന്ത് പിണറായിയുടെ കോര്‍ട്ടില്‍ ; ആക്ടിവിസ്റ്റുകളെ കയറ്റാന്‍ ശ്രമിച്ചാല്‍ ശക്തമായ പ്രക്ഷോഭം : മുന്നറിയിപ്പുമായി ബി ഗോപാലകൃഷ്ണന്‍

സമകാലിക മലയാളം ഡെസ്ക്

കൊച്ചി:  ശബരിമല കേസില്‍ സുപ്രിംകോടതി വിധി സ്വാഗതം ചെയ്യുന്നുവെന്ന് ബിജെപി. വിശാല ബെഞ്ചിന് വിട്ടത് പുനഃപരിശോധന ഹര്‍ജികള്‍ നിലനില്‍ക്കുന്നു എന്നതിന് തെളിവാണ്. അവിശ്വാസികളെ കയറ്റാന്‍ ശ്രമിച്ചാല്‍ ശക്തമായ പ്രത്യാഘാതമുണ്ടാകുമെന്നും ബിജെപി നേതാവ് എം ടി രമേശ് പറഞ്ഞു.

ശബരിമല കേസ് സുപ്രിംകോടതി വിശാല ബെഞ്ചിന് വിട്ട സാഹചര്യത്തില്‍ സ്‌റ്റേ ഇല്ലെന്ന കാരണത്താല്‍ ആക്ടിവിസ്റ്റുകളെ ശബരിമലയില്‍ കയറ്റാന്‍ പിണറായി വിജയന്‍ ശ്രമിക്കരുതെന്ന് ബിജെപി വക്താവ് ബി ഗോപാലകൃഷ്ണന്‍ ആവശ്യപ്പെട്ടു.

കോടതിയില്‍ സ്‌റ്റേ ഇല്ല എന്നതിന്റെ പേരില്‍ അതിന് ശ്രമിച്ചാല്‍ അത് വിശ്വാസികള്‍ അനുവദിക്കില്ല. പന്ത് പിണറായിയുടെ കോര്‍ട്ടിലാണ്. പിണറായി സൂത്രപണിക്ക് ശ്രമിക്കരുത്. പുനപരിശോധന ഹര്‍ജി കോടതി അംഗികരിച്ചതിന് തുല്യമാണ് ഈ വിധിയെന്നും അദ്ദേഹം പറഞ്ഞു.

വീണ്ടും കള്ളക്കളിക്ക് ശ്രമിച്ചാല്‍ ശക്തമായ പ്രക്ഷോഭം നടക്കും. മുസ്ലീം സ്ത്രീകളുടെ പള്ളി പ്രവേശന കാര്യത്തലും സര്‍ക്കാര്‍ അഭിപ്രായം പറയണമെന്നും ഗോപാലകൃഷ്ണന്‍ പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തലയോട്ടി പൊട്ടിയത് മരണ കാരണം, ശരീരത്തില്‍ സമ്മര്‍ദമേറ്റിരുന്നു; കൊച്ചിയിലെ നവജാത ശിശുവിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

കടലില്‍ കുളിക്കുന്നതിനിടെ തിരയില്‍ പെട്ടു, പ്ലസ് ടു വിദ്യാര്‍ഥിയെ കാണാതായി

മാനുഷിക പരിഗണന; ഇറാന്‍ പിടിച്ചെടുത്ത കപ്പലിലെ 17 ഇന്ത്യക്കാരെയടക്കം മുഴുവൻ ജീവനക്കാരെയും മോചിപ്പിച്ചു

ബന്ധുവിനെ രക്ഷിക്കാന്‍ ഇറങ്ങി, കൊല്ലത്ത് ഭാര്യയും ഭര്‍ത്താവും ഉള്‍പ്പെടെ മൂന്നു പേര്‍ മുങ്ങി മരിച്ചു

കോഴിക്കോട് വാടക വീട്ടിൽ കർണാടക സ്വദേശിനി മരിച്ച നിലയിൽ