കേരളം

ഡ്രൈവിങ് സീറ്റിൽ യുവാവ്, ഗിയർ മാറ്റാൻ പെൺകുട്ടികൾ; വീഡിയോ വൈറൽ, ലൈസൻസ് സസ്പെൻഡ് ചെയ്തു

സമകാലിക മലയാളം ഡെസ്ക്

കൽപ്പറ്റ: ഡ്രൈവിങ് സീറ്റിലിരുന്ന് അപകടകരമായ രീതിയിൽ വാഹനമോടിച്ച ഡ്രൈവറിനെതിരെ നടപടി.  വാഹനമോടിക്കുന്നതിനിടെ ​​ഗിയർ മാറാൻ പിന്നിലിരിക്കുന്ന പെൺകുട്ടികളെ അനുവദിക്കുന്ന ​വീഡിയോ സോഷ്യൽമീഡിയയിൽ വ്യാപകമായി പ്രചരിച്ചിരുന്നു. നിയമലംഘനം ചൂണ്ടിക്കാണിച്ച് വയനാട് സ്വദേശി എം ഷാജി എന്നയാളുടെ ലൈസൻസ് അഞ്ച് മാസത്തേക്ക് സസ്പെൻഡ് ചെയ്തു.

ഡ്രൈവിങ് സീറ്റിലിരുന്ന് ഷാജി വാഹനമോടിക്കുമ്പോൾ ഗിയർ മാറുന്നത് പിന്നിലിരിക്കുന്ന പെൺകുട്ടികളാണ്. ഇതിന്റെ ​വീഡിയോ സോഷ്യല്‍‌ മീഡിയയിൽ വ്യാപകമായാണ് പ്രചരിച്ചത്. അശ്രദ്ധമായും മനുഷ്യജീവന് അപായമുണ്ടാകുന്ന വിധം വാഹനമോടിച്ചെന്ന് കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് നടപടിയെന്ന് ആർടിഒ വ്യക്തമാക്കി. വിഡിയോക്ക് പിന്നാലെ ഷാജിക്ക് നോട്ടീസ് അയച്ചെന്നും ഇയാൾ കുറ്റസമ്മതം നടത്തിയെന്നും ആർടിഒ അറിയിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തലയോട്ടി പൊട്ടിയത് മരണ കാരണം, ശരീരത്തില്‍ സമ്മര്‍ദമേറ്റിരുന്നു; കൊച്ചിയിലെ നവജാത ശിശുവിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

കടലില്‍ കുളിക്കുന്നതിനിടെ തിരയില്‍ പെട്ടു, പ്ലസ് ടു വിദ്യാര്‍ഥിയെ കാണാതായി

മാനുഷിക പരിഗണന; ഇറാന്‍ പിടിച്ചെടുത്ത കപ്പലിലെ 17 ഇന്ത്യക്കാരെയടക്കം മുഴുവൻ ജീവനക്കാരെയും മോചിപ്പിച്ചു

ബന്ധുവിനെ രക്ഷിക്കാന്‍ ഇറങ്ങി, കൊല്ലത്ത് ഭാര്യയും ഭര്‍ത്താവും ഉള്‍പ്പെടെ മൂന്നു പേര്‍ മുങ്ങി മരിച്ചു

കോഴിക്കോട് വാടക വീട്ടിൽ കർണാടക സ്വദേശിനി മരിച്ച നിലയിൽ