കേരളം

പറഞ്ഞിട്ടും മനസ്സിലാകാത്ത യുവതികളെ ഭക്തര്‍ നോക്കിക്കോളും : കെ മുരളീധരന്‍

സമകാലിക മലയാളം ഡെസ്ക്


തിരുവനന്തപുരം : ശബരിമല യുവതീപ്രവേശനത്തില്‍ സര്‍ക്കാര്‍ നിലപാടിനെ സ്വാഗതം ചെയ്ത് കെ മുരളീധരന്‍ എംപി. വൈകിയാണെങ്കിലും സര്‍ക്കാര്‍ നിലപാട് മാറ്റിയത് നന്നായി. ഇനിയും കരുതിക്കൂട്ടി ശബരിമലയിലേക്ക് വരുന്ന യുവതികളെ ഭക്തര്‍ നോക്കിക്കോളുമെന്ന് കെ മുരളീധരന്‍ പറഞ്ഞു.

സുപ്രിംകോടതി ഏഴംഗ വിശാല ബെഞ്ചിന് വിടാന്‍ തീരുമാനിച്ചത് തന്നെ പഴയ വിധിയില്‍ അവര്‍ തൃപ്തരല്ല എന്നതിന്റെ ഉദാഹരണമാണ്. വിധിയുടെ തലേദിവസം വരെയുള്ള ഇവസ്ഥയെന്താണോ അതാണ് സര്‍ക്കാര്‍ നിലനിര്‍ത്തേണ്ടത്. മറ്റുകാര്യങ്ങള്‍ ഏഴംഗ ബെഞ്ചിന്റെ വിധി വന്നശേഷം ആലോചിച്ച് തീരുമാനിക്കേണ്ട കാര്യമാണ്.

ശബരിമലയിലെത്തുന്ന യുവതികളെ കാര്യങ്ങള്‍ പറഞ്ഞുമനസ്സിലാക്കി തിരിച്ചയക്കുമെന്നാണ് സര്‍ക്കാര്‍ പറഞ്ഞിട്ടുള്ളത്. പറഞ്ഞിട്ടും മനസ്സിലാകാത്തവര്‍ക്ക് അതിന്റെ റിയാക്ഷന്‍ ഭക്തജനങ്ങളുടെ കൂട്ടത്തില്‍ നിന്നും ഉണ്ടാകുമെന്ന് മുരളീധരന്‍ പറഞ്ഞു. എല്ലാവരോടും പറയാനുള്ളത്, ശബരിമലയില്‍ ശാന്തമായ അന്തരീക്ഷമുണ്ടാകണമെന്ന് ആഗ്രഹിക്കുന്ന ഒരു ഭക്തരും ശബരിമലയില്‍ പ്രശ്‌നമുണ്ടാക്കില്ല. ഏത് പാര്‍ട്ടിയാണെങ്കിലും, ഏത് മതവിശ്വാസിയാണെങ്കിലും എന്നും മുരളീധരന്‍ കൂട്ടിച്ചേര്‍ത്തു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'പാര്‍ട്ടിയില്‍ എന്റെ പോസിഷന്‍ നോക്ക്, ബുദ്ധിയുള്ള ആരെങ്കിലും ബിജെപിയില്‍ ചേരുമോ?'; ശോഭ സുരേന്ദ്രന്‍ പറയുന്ന ഹോട്ടലില്‍ പോയിട്ടില്ലെന്ന് ഇപി

അമ്മ വീണുപോയത് മകൾ അറിഞ്ഞില്ല; നീങ്ങിത്തുടങ്ങിയ ട്രെയിനിൽ കയറാൻ ശ്രമിച്ച വീട്ടമ്മ മരിച്ചു

വാട്ടർ മെട്രോ: വൈപ്പിന്‍- എറണാകുളം റൂട്ടിലെ ചാര്‍ജ് കൂട്ടി

മുതലപ്പൊഴിയില്‍ വീണ്ടും അപകടമരണം; മത്സ്യ തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി

ചെന്നൈയിൽ മലയാളി ദമ്പതികളെ കഴുത്തറുത്ത് കൊന്നു