കേരളം

വിവാഹച്ചടങ്ങിനിടെ എംഎല്‍എയ്ക്ക് കത്തിക്കുത്ത്; അടിയന്തര ശസ്ത്രക്രിയ ( വീഡിയോ)

സമകാലിക മലയാളം ഡെസ്ക്

ബംഗളൂരു: കര്‍ണാടക കോണ്‍ഗ്രസ് എംഎല്‍എയ്ക്ക് കുത്തേറ്റു. മൈസൂരില്‍ വിവാഹച്ചടങ്ങിനിടെയാണ് മുന്‍ കര്‍ണാടക മന്ത്രി കൂടിയായ തന്‍വീര്‍ സെയ്ദിന് നേരെയാണ് കത്തി കൊണ്ടുളള ആക്രമണമുണ്ടായത്. ഉടന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ച എംഎല്‍എ, അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയനായി.

നരസിംഹരാജ നിയോജകമണ്ഡലത്തിലെ എംഎല്‍എയാണ് തന്‍വീര്‍. ആക്രമണം നടത്തിയയാളെ തിരിച്ചറിഞ്ഞിട്ടുണ്ട്. ഇയാളെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തുവരികയാണ്. 25 വയസ്സുകാരനായ ഫര്‍ഹാന്‍ പാഷയാണ് എംഎല്‍എയെ കുത്തിയതെന്നാണ് ലഭ്യമാകുന്ന വിവരം. എന്താണ് പ്രകോപനത്തിന് കാരണമെന്ന് വ്യക്തമായിട്ടില്ല.

വിവാഹച്ചടങ്ങില്‍ പങ്കെടുത്തുകൊണ്ട് കസേരയില്‍ ഇരിക്കുകയായിരുന്നു സെയ്ദ്. അതിനിടെ കത്തിയുമായി വന്ന പാഷ ഇദ്ദേഹത്തെ ആക്രമിക്കുകയായിരുന്നു. തുടര്‍ന്ന് രക്ഷപ്പെടാന്‍ ശ്രമിച്ച പാഷയെ അവിടെ കൂടിയിരുന്ന ആളുകള്‍ പിടികൂടുകയായിരുന്നു. പിന്നീട് ഇയാളെ പൊലീസിന് കൈമാറി. ഇതിന്റെ വീഡിയോ പുറത്തുവന്നിട്ടുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തനിക്കെതിരെ ഗൂഢാലോചന നടത്തുന്നു, ശോഭാ സുരേന്ദ്രനും നന്ദകുമാറിനുമെതിരെ ഡിജിപിക്ക് പരാതി നല്‍കി ഇ പി ജയരാജന്‍

കിക്ക് ബോക്സിങ്ങും പെൺകുട്ടികളുമായി കറക്കവും; കുപ്രസിദ്ധ മോഷ്ടാവ് ജിമ്മൻ കിച്ചു പിടിയിൽ

കനത്ത ചൂട്; കണ്ണൂരിലും തൃശൂരിലും വയലുകളില്‍ തീ പിടിത്തം

48 മണിക്കൂര്‍ ഇനി പ്രചാരണത്തില്‍ പങ്കാളിയാവരുത്, കെസിആറിനെ വിലക്കി തെരഞ്ഞെടുപ്പ് കമ്മീഷന്‍

മേയർ-ബസ് ഡ്രൈവർ തർക്കം; സിസിടിവി മെമ്മറി കാർഡ് കാണാത്തതിൽ കേസ്