കേരളം

സ്റ്റേഷനില്‍ ഉറങ്ങിപ്പോയി; ട്രയിനില്‍ ചാടിക്കയറി; പാളത്തില്‍ വീണ് സൈനികന് ദാരുണാന്ത്യം

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: കൊല്ലത്ത് ബന്ധുവിന്റെ വീട്ടില്‍ പോയി ജോലിസ്ഥലത്തേക്ക് മടങ്ങുകയായിരുന്ന സൈനികന്‍ ട്രയിനില്‍ നിന്ന് വീണുമരിച്ചു. എറണാകുളം സൗത്ത് റെയില്‍വെ സ്‌റ്റേഷനിലാണ് സംഭവം. കൊല്ലം പടിഞ്ഞാറെ കല്ലട കോയിക്കല്‍ പെരുവേലിക്കര കരിങ്ങോട്ട് തെക്കതില്‍ വിഷ്ണു(26) ആണ് മരിച്ചത്.

ഉത്തരേന്ത്യയിലേക്കുള്ള ട്രയിന്‍ എന്നു കരുതി തിരുവനന്തപുരത്തേക്കുള്ള രാജധാനി എക്‌സ്പ്രസില്‍ കയറുന്നതിനിടെ പ്ലാറ്റ്‌ഫോമിനും പാളത്തിനും ഇടയിലേക്ക് വീണാണ് അപകടമുണ്ടായത്. പുലര്‍ച്ചെ ഒന്നരയോടെയാണ് അപകടമുണ്ടായത്.

കരസേനയുടെ റാഞ്ചിയിലെ ഇഎംഇ ( ഇലക്‌ട്രോണിക്‌സ് ആന്‍ഡ് മെക്കാനിക്കല്‍ എന്‍ജിനീയേഴ്‌സ്) വിഭാഗത്തില്‍ ജോലി ചെയ്തിരുന്ന വിഷ്ണു അമ്മാവന്റെ മകന്റെ വിവാഹത്തില്‍ പങ്കെടുക്കാനാണ് നാട്ടിലെത്തിയത്. കഴിഞ്ഞ 10നായിരുന്നു വിവാഹം.

എറണാകുളത്തു നിന്ന് പ്രതിവാര എക്‌സ്പ്രസ് ട്രയിനില്‍ ജോലി സ്ഥലത്തേക്ക് മടങ്ങാന്‍ ബുധനാഴ്ച രാത്രിയാണ് വിഷ്ണു സ്‌റ്റേഷനിലെത്തിയത്.  വിഷ്ണു പ്ലാറ്റ്‌ഫോമിലിരുന്നു ഉറങ്ങിപ്പോയി. ഈ സമയം ഒന്നാം നമ്പര്‍ പ്ലാറ്റ്‌ഫോമില്‍ എത്തിയ നിസാമുദ്ദീന്‍ തിരുവനന്തപുരം രാജധാനി എക്‌സ്പ്രസ് ട്രയിന്‍ സ്‌റ്റേഷന്‍ വിടുന്നതിനിടെ പെട്ടെന്ന് ഉണര്‍ന്ന വിഷ്ണു പ്രതിവാര എക്‌സ്പ്രസാണെന്നു തെറ്റിദ്ധരിച്ചു ട്രയ്‌നില്‍ ചാടിക്കയറാന്‍ ശ്രമിക്കുന്നതിനിടെ പാളത്തിലേക്ക് വീഴുകയായിരുന്നു.

ആര്‍പിഎഫും റെയില്‍വെ പൊലീസും ചേര്‍ന്നു എറണാകുളം ജനറല്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. രണ്ടരമാസം മുന്‍പായിരുന്നു വിഷ്ണുവിന്റെ വിവാഹം. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷം ബന്ധുക്കള്‍ക്ക് കൈമാറി

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തലയോട്ടി പൊട്ടിയത് മരണ കാരണം, ശരീരത്തില്‍ സമ്മര്‍ദമേറ്റിരുന്നു; കൊച്ചിയിലെ നവജാത ശിശുവിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

മാനുഷിക പരിഗണന; ഇറാന്‍ പിടിച്ചെടുത്ത കപ്പലിലെ 17 ഇന്ത്യക്കാരെയടക്കം മുഴുവൻ ജീവനക്കാരെയും മോചിപ്പിച്ചു

ബന്ധുവിനെ രക്ഷിക്കാന്‍ ഇറങ്ങി, കൊല്ലത്ത് ഭാര്യയും ഭര്‍ത്താവും ഉള്‍പ്പെടെ മൂന്നു പേര്‍ മുങ്ങി മരിച്ചു

കോഴിക്കോട് വാടക വീട്ടിൽ കർണാടക സ്വദേശിനി മരിച്ച നിലയിൽ

ലൈംഗിക അതിക്രമ കേസ്: എച്ച് ഡി രേവണ്ണയെ‌ക്കെതിരെ ലുക്ക്ഔട്ട് നോട്ടീസ്