കേരളം

ടെക്‌നോ പാര്‍ക്കിന് സമീപം സ്ത്രീകളെ തടഞ്ഞുനിര്‍ത്തി കടന്നുപിടിക്കുന്നത് പതിവ്: ഒടുവില്‍ പൊലീസ് വലയില്‍

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: കഴക്കൂട്ടത്ത് സ്ത്രീകളെ പൊതുസ്ഥലത്ത് തടഞ്ഞുനിര്‍ത്തി കടന്നുപിടിച്ചയാള്‍ പൊലീസ് പിടിയില്‍. കഞ്ചാവിന്റെ ലഹരിയിലാണ് സ്ത്രീകള്‍ക്ക് എതിരെ അതിക്രമം നടത്തിവന്നിരുന്നത്. കുളത്തൂര്‍ സ്വദേശി അനീഷാണ് തുമ്പ പൊലീസിന്റെ പിടിയിലായത്. ഇയാളെ റിമാന്‍ഡ് ചെയ്തു. ഒറ്റയ്ക്ക് സഞ്ചരിച്ച സ്ത്രീകളെയാണ് ഇയാള്‍കടന്നുപിടിച്ചത്.

കഴിഞ്ഞ ദിവസം വൈകുന്നേരം കഴക്കൂട്ടത്തെ വിജനമായ വഴിയില്‍ വച്ച് അനീഷ് വീട്ടമ്മയെ കടന്നുപിടിച്ചിരുന്നു. ഇരുചക്രവാഹനത്തില്‍ പിന്തുടര്‍ന്നെത്തിയായിരുന്നു ആതിക്രമം. കഞ്ചാവിന്റെ ലഹരിയില്‍ നടത്തിയ വിളയാട്ടം സിസിറ്റിവിയില്‍ പതിഞ്ഞത് പ്രതി അറിഞ്ഞില്ല. സമാനമായ രീതിയില്‍ ഒരു യുവതിയോടും പ്രതി അതിക്രമം കാട്ടിയിരുന്നു. സിസിറ്റിവി ദൃശ്യവും വാഹനത്തിന്റെ നമ്പറും കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് അനീഷ് പൊലീസിന്റെ വലയിലായത്.

കഞ്ചാവിന്റെ ലഹരിയില്‍ സംഭവിച്ച കൈയ്യബദ്ധമാണെന്നാണ് അനീഷ് പൊലീസിന് നല്‍കിയ മൊഴി. ഐടി സ്ഥാപനങ്ങളുടെ കേന്ദ്രമായ കഴക്കൂട്ടത്ത് ടെക്‌േേനാ പാര്‍ക്കിലും മറ്റും ജോലി ചെയ്യുന്ന യുവതികള്‍ക്ക് എതിരെ അക്രമങ്ങള്‍ പതിവാണ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഇപിക്കെതിരെ നടപടിയില്ല, നിയമനടപടി സ്വീകരിക്കാന്‍ പാര്‍ട്ടി നിര്‍ദേശം; ദല്ലാളുമായി ബന്ധം അവസാനിപ്പിക്കണം

മെയ് രണ്ടുവരെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും അടച്ചിടാൻ പാലക്കാട് കലക്ടറുടെ ഉത്തരവ്; പുറം വിനോദങ്ങൾ ഒഴിവാക്കാൻ നിർദേശം

'തലയ്ക്ക് വെളിവില്ലാത്തവള്‍ വിളിച്ചു പറയുന്നതെല്ലാം കൊടുക്കുന്നതാണോ മാധ്യമ ധര്‍മം?'; നിയമനടപടി സ്വീകരിക്കുമെന്ന് ഇ പി ജയരാജന്‍

'യാമികയെന്ന മകളില്ല'; സംഘാടകരെ തിരുത്തി നവ്യ, വിഡിയോ

റായ്ബറേലി, അമേഠി സ്ഥാനാര്‍ഥികള്‍; തീരുമാനം ഖാര്‍ഗെയ്ക്കു വിട്ടു