കേരളം

ഭാര്യ പിണങ്ങിപ്പോയി ; ആത്മഹത്യ ചെയ്യുമെന്ന് പൊലീസുകാരന്റെ ഭീഷണി ; നെട്ടോട്ടമോടി സഹപ്രവർത്തകർ

സമകാലിക മലയാളം ഡെസ്ക്

ഇടുക്കി : ഭാര്യ പിണങ്ങിപ്പോയതിൽ മനംനൊന്ത് ആത്മഹത്യ ചെയ്യുന്നതായി പൊലീസ് ഉദ്യോ​ഗസ്ഥൻ. ഫെയ്സ്ബുക്ക് പോസ്റ്റിലൂടെയാണ് പൊലീസ് ഉദ്യോ​ഗസ്ഥന്റെ അറിയിപ്പ്. പിണങ്ങിപ്പോയ ഭാര്യയുടെ ചിത്രവും പോസ്റ്റ് ചെയ്തു. ഇത് ശ്രദ്ധയിൽപ്പെട്ടതും, പൊലീസ് ഉദ്യോ​ഗസ്ഥനെ രക്ഷിക്കാൻ സഹപ്രവർത്തകർ നെട്ടോട്ടമായി.

വെള്ളിയാഴ്ച ഉച്ചയ്ക്കുശേഷം ഹൈറേഞ്ച് മേഖലയിലെ വിനോദ സഞ്ചാരകേന്ദ്രത്തിലെത്തി ആത്മഹത്യ ചെയ്യുമെന്നാണ് പൊലീസ് ഉദ്യോഗസ്ഥൻ ഫെയ്സ്ബുക്ക് പോസ്റ്റിൽ അറിയിച്ചത്.  ഇതോടെ കാരണം അന്വേഷിച്ചുള്ള കമന്റുകളും ആത്മഹത്യയിൽ നിന്നും പിൻമാറണമെന്നുള്ള കമന്റുകളും പോസ്റ്റിനു താഴെ നിറഞ്ഞു.

ഇതോടെ വിനോദസഞ്ചാര കേന്ദ്രത്തിനു ഏറ്റവും അടുത്തുള്ള പൊലീസ് സ്റ്റേഷനിലെ പൊലീസുകാരും ഉദ്യോഗസ്ഥന്റെ ബന്ധുക്കളും ചേർന്നു തെരച്ചിൽ നടത്തി. കേരള-തമിഴ് നാട് അതിർത്തി മേഖലയിൽ നിന്നും പൊലീസ് ഉദ്യോഗസ്ഥനെ കണ്ടെത്തി തിരികെ വീട്ടിലെത്തിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സംസ്ഥാനത്ത് ശക്തമായ മഴ, കോട്ടയം, ഇടുക്കി, പത്തനംതിട്ട ജില്ലകളില്‍ റെഡ് അലര്‍ട്ട്; ഇന്നും നാളെയും അതിതീവ്രം

'റോയല്‍ ടീം', ബെംഗളൂരുവിന്റെ രാജകീയ പ്ലേ ഓഫ്; ചെന്നൈ സൂപ്പര്‍ കിങ്‌സ് വീണു

പാസഞ്ചർ വരേണ്ട പ്ലാറ്റ്‌ഫോമിൽ ചരക്ക് ട്രെയിൻ നിർത്തിയിട്ട് ലോക്കോ പൈലറ്റ് പോയി; ആശയക്കുഴപ്പത്തിലായി യാത്രക്കാർ

രാഹുലിനെ രാജ്യം വിടാന്‍ സഹായിച്ചു, പൊലീസ് ഉദ്യോഗസ്ഥനെ സസ്‌പെന്‍ഡ് ചെയ്തു

ജമ്മുകശ്‌മീരിൽ രണ്ടിടത്ത് ഭീകരാക്രമണം; വെടിവെപ്പിൽ ബിജെപി മുൻ സർപഞ്ച് കൊല്ലപ്പെട്ടു, വിനോദ സഞ്ചാരികൾക്ക് ​ഗുരുതരപരിക്ക്