കേരളം

ക്ഷേത്രത്തില്‍ വെച്ച് യുവതിയെ അപമാനിച്ച് ദേവസ്വം ഉദ്യോഗസ്ഥന്‍; ഭക്തര്‍ കൈകാര്യം ചെയ്തു

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: ക്ഷേത്ര ദര്‍ശനത്തിനെത്തിയ യുവതിയോട് അപമര്യാദയായി പെരുമാറിയ കൊച്ചിന്‍ ദേവസ്വം ബോര്‍ഡിലെ ഉന്നത ഉദ്യോഗസ്ഥനെ ഭക്തര്‍ കൈകാര്യം ചെയ്തു. ചോറ്റാനിക്കര ഭഗവതി ക്ഷേത്രത്തില്‍ ശനിയാഴ്ച പുലര്‍ച്ചെ 3.30നാണ് സംഭവം. 

ബോര്‍ഡിന്റെ തൃശൂര്‍ ആസ്ഥാനത്തെ ഉദ്യോഗസ്ഥനേയും ഡ്രൈവറേയുമാണ് ക്ഷേത്രത്തിലെ മറ്റ് ഭക്തര്‍ ചേര്‍ന്ന് പൊതിരെ തല്ലിയത്. സംഭവത്തില്‍ എറണാകുളം സ്വദേശിയും പട്ടികജാതിക്കാരിയുമായ യുവതി ദേവസ്വം ബോര്‍ഡിനും പൊലീസിനും പരാതി നല്‍കി. പരാതി ലഭിച്ചതിന് പിന്നാലെ ദേവസ്വം വിജിലന്‍സ് ക്ഷേത്രത്തിലെത്തി അന്വേഷണം നടത്തി. 

ക്ഷേത്രത്തിലെ നടപ്പന്തലിന് അരികിലെ സത്രത്തിന് സമീപം വെച്ച് ഇരുവരും മോശമായി പെരുമാറിയെന്നാണ് പരാതി. യുവതി ബഹളം വെച്ചതോടെ ക്ഷേത്രത്തില്‍ ഈ സമയമുണ്ടായിരുന്ന അയ്യപ്പഭക്തന്മാരുള്‍പ്പെടെ ഓടിക്കൂടി.

ദേവസ്വം വിജിലന്‍സ് പരാതിക്കാരിയില്‍ നിന്നും ദേവസ്വം ജീവനക്കാരില്‍ നിന്നും മൊഴി രേഖപ്പെടുത്തി. സംഭവത്തില്‍ പൊലീസ് ഇതുവരെ കേസെടുത്തിട്ടില്ല. ദേവസ്വം ബോര്‍ഡ് ഉദ്യോഗസ്ഥന്റെ മുഖത്തും, ഇയാളുടെ ഡ്രൈവറുടെ ദേഹമാസകലവും പരിക്കേറ്റിട്ടുണ്ട്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

രാഹുല്‍ഗാന്ധി റായ്ബറേലിയിലേക്ക്; 11 മണിക്ക് പത്രിക സമര്‍പ്പിക്കും; റോഡ് ഷോ

ആരാധകര്‍ക്കായി... മറഡോണയുടെ മൃതദേഹം സെമിത്തേരിയില്‍ നിന്നു മാറ്റണം; ആവശ്യവുമായി മക്കള്‍

രജനീകാന്തിന്റെ ജീവിതം സിനിമയാവുന്നു; ബയോപിക്കിന്റെ അവകാശം സ്വന്തമാക്കി സാജിദ് നദിയാവാല

വയറുവേദനയുമായെത്തി; യുവതിയുടെ വയറ്റില്‍ നിന്ന് പത്തുകിലോഗ്രാമിലേറെ ഭാരമുള്ള മുഴ നീക്കം ചെയ്തു

സ്വര്‍ണവിലയില്‍ ഇടിവ്, ഒറ്റയടിക്ക് കുറഞ്ഞത് 400 രൂപ; 53,000ല്‍ താഴെ