കേരളം

കളമശേരി മെഡിക്കല്‍ കോളജില്‍ നിര്‍മ്മാണത്തിലിരിക്കുന്ന കെട്ടിടത്തിന്റെ ഒരു ഭാഗം തകര്‍ന്നുവീണു; അഞ്ചു പേര്‍ക്ക് പരിക്ക്

സമകാലിക മലയാളം ഡെസ്ക്

കൊച്ചി:കളമശേരി മെഡിക്കല്‍ കോളജില്‍ കെട്ടിടത്തിന്റെ ഒരു ഭാഗം ഇടിഞ്ഞുവീണു. കാന്‍സര്‍ സെന്ററിലെ നിര്‍മ്മാണത്തിലിരിക്കുന്ന കെട്ടിടത്തിന്റെ ഒരുഭാഗമാണ് ഇടിഞ്ഞുവീണത്. അഞ്ചുപേര്‍ക്ക് പരിക്കേറ്റൂ. കൂടുതല്‍ പേര്‍ കുടുങ്ങി കിടക്കുന്നുണ്ടോ എന്ന് പരിശോധിച്ചുവരികയാണ്.

രാത്രി ഒന്‍പതുമണിയോടെയാണ് സംഭവം. ഇന്നു വൈകീട്ടോടെ കോണ്‍ക്രീറ്റ് പണികള്‍ തീര്‍ത്ത കെട്ടിടത്തിന്റെ ഒരു ഭാഗമാണ് ഇടിഞ്ഞുവീണത്. സംഭവത്തില്‍ തൊഴിലാളികളായ അഞ്ചുപേര്‍ക്ക് പരിക്കേറ്റു. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇടിഞ്ഞുവീണ കെട്ടിടത്തില്‍ കൂടുതല്‍ പേര്‍ കുടുങ്ങികിടക്കുന്നുണ്ടോ എന്ന് ഫയര്‍ഫോഴ്‌സിന്റെ പരിശോധനയ്ക്ക് ശേഷം മാത്രമേ വ്യക്തമാകുകയുള്ളൂ.

എന്നാല്‍ അപകടം മറച്ചുപിടിക്കാന്‍ അധികൃതര്‍ ശ്രമിച്ചതായി നാട്ടുകാര്‍ ആരോപിക്കുന്നു. സംഭവം നടന്ന ഉടനെ ഈ പ്രദേശത്തെ ലൈറ്റ് ഓഫ് ചെയ്ത് തകര്‍ന്ന ഭാഗങ്ങള്‍ നീക്കം ചെയ്യാന്‍ അധികൃതര്‍ ശ്രമിച്ചതായി നാട്ടുകാര്‍ ആരോപിക്കുന്നു. തകര്‍ന്നഭാഗങ്ങള്‍ വാഹനത്തില്‍ കയറ്റി കൊണ്ടുപോകാന്‍ ശ്രമിക്കുന്നത് ശ്രദ്ധയില്‍പ്പെടുകയായിരുന്നുവെന്നും നാട്ടുകാര്‍ മാധ്യമങ്ങളോട് പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കള്ളക്കടല്‍ പ്രതിഭാസം; ആലപ്പുഴയിലും തിരുവനന്തപുരത്തും കൊല്ലത്തും കടലാക്രമണം

കൊച്ചി നഗരത്തിലെ ഹോസ്റ്റലിനുള്ളിലെ ശുചിമുറിയില്‍ യുവതി പ്രസവിച്ചു

ദിവസം നിശ്ചിത പാസുകള്‍, ഊട്ടിയിലേക്കും കൊടൈക്കനാലിലേക്കുമുള്ള ഇ-പാസിന് ക്രമീകരണമായി

പുരിയില്‍ പുതിയ സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ച് കോണ്‍ഗ്രസ്; സുചാരിതയ്ക്ക് പകരം ജയ് നാരായണ്‍ മത്സരിക്കും

'വീടിന് സമാനമായ അന്തരീക്ഷത്തില്‍ പ്രസവം'; വിപിഎസ് ലേക്‌ഷോറില്‍ അത്യാധുനിക ലേബര്‍ സ്യൂട്ടുകള്‍ തുറന്നു