കേരളം

പതിനെട്ടു വര്‍ഷം ഒളിവില്‍; പേര് മാറ്റി മൂന്നു വിവാഹങ്ങള്‍, മോഷണക്കേസ് പ്രതി ഒടുവില്‍ പിടിയില്‍, കുടുക്കിയത് നാലാമത്തെ കല്യാണത്തിനുള്ള ഒരുക്കങ്ങള്‍ക്കിടെ

സമകാലിക മലയാളം ഡെസ്ക്

പാലക്കാട്: പതിനെട്ട് വര്‍ഷം ഒളിവില്‍ കഴിഞ്ഞ മോഷണ കേസിലെ പ്രതി പിടിയില്‍. പാലക്കാട് ജില്ലാ കോടതി ജീവനക്കാരിയുടെ മാല മോഷ്ടിച്ച കേസില്‍  ഒളിവില്‍ കഴിഞ്ഞ പ്രതിയാണ്  പൊലീസ് പിടിയില്‍ ആയത്. കൊട്ടാരക്കര സ്വദേശി ശ്രീകാന്തിനെയാണ് പാലക്കാട് ജില്ലാ സ്‌പെഷ്യല്‍ സ്‌ക്വാഡ് ചെന്നൈയില്‍ നിന്നും പിടികൂടിയത്.

പാലക്കാട് കോടതി ജീവനക്കാരിയുടെ  മാല പൊട്ടിച്ച് രക്ഷപ്പെടാന്‍ ശ്രമിച്ച ശ്രീകാന്തിനെ അന്ന് പിടികൂടിയിരുന്നുവെങ്കിലും ജാമ്യത്തിലിറങ്ങിയ ഇയാള്‍ ഒളിവില്‍ പോകുകയായിരുന്നു.

ഒളിവ് കാലത്ത് മൂന്നു വിവാഹങ്ങള്‍ കഴിച്ചതായി ശ്രീകാന്ത് പറഞ്ഞു. ഒളിവ് കാലത്ത് അജിത് ജോസഫ്, അജിത് കുമാര്‍ എന്നിങ്ങനെ പേരുകള്‍ മാറ്റിയാണ് ഇയാള്‍ നടന്നിരുന്നത്. നാലാമത്തെ വിവാഹം കഴിക്കാനുള്ള ഒരുക്കത്തിനിടെയാണ് ഇയാള്‍ അറസ്റ്റിലായത്. കൊല്ലം, എറണാകുളം , ചെന്നൈ എന്നിവിടങ്ങളില്‍ സാമ്പത്തിക തട്ടിപ്പ്,  വിസ തട്ടിപ്പ് എന്നിവ നടത്തിയതിന് ഇയാള്‍ക്കെതിരെ കേസുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കേരള തീരത്ത് റെഡ് അലർട്ട്; ഉയർന്ന തിരമാലകൾക്ക് സാധ്യത

ഫ്രഷ് ജ്യൂസ് ആരോ​ഗ്യത്തിന് നല്ലതോ? പഴങ്ങൾ പഴങ്ങളായി തന്നെ കഴിക്കാം

കാന്‍സറുമായി പോരാടി; പ്രമുഖ ടിക് ടോക് താരം 26ാം വയസില്‍ മരണത്തിന് കീഴടങ്ങി

കേളപ്പനില്‍ നിന്നുള്ള നാട്ടുവഴികള്‍

ജാതീയ അധിക്ഷേപം; സത്യഭാമയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ സര്‍ക്കാര്‍ വിശദീകരണം തേടി