കേരളം

ആരും പരിഗണിക്കുന്നില്ല; ദുഃഖം സഹിക്കാന്‍ വയ്യാതെ ട്രാന്‍സ്‌ഫോര്‍മറില്‍ കയറി, 'നാട്ടുകാരുടെ ഫ്യൂസൂരി' പ്രതിഷേധം

സമകാലിക മലയാളം ഡെസ്ക്

രും പരിഗണിക്കാത്തതില്‍ പ്രതിഷേധിച്ച് കമ്പംമെട്ട് സ്വദേശി വൈദ്യുത പോസ്റ്റില്‍ കയറി ഇരുന്നത് നാട്ടുകാരെ വലച്ചു. ട്രാന്‍സ്‌ഫോര്‍മറിലെ ഫ്യൂസ് ഊരിയ ശേഷമാണ് 75 കാരനായ ഗോപിനാഥന്‍ നായര്‍ രണ്ട് മണിക്കൂറോളം പോസ്റ്റില്‍ കയറിയിരുന്നത്. ഇതോടെ പ്രദേശത്തെ വൈദ്യുതി വിതരണം താത്കാലികമായി തടസ്സപ്പെടുകയും ചെയ്തു.

ഭാര്യയും മക്കളുമായി പിണങ്ങി കഴിയുകയാണ് ഇദ്ദേഹമെന്നാണ് പൊലീസ് പറയുന്നത്. കമ്പംമെട്ടിലെ ആശാന്‍ കടയിലാണ് ഗോപിനാഥന്‍നായരുടെ താമസം. കഴിഞ്ഞ ദിവസങ്ങളില്‍ അയല്‍വീടുകളിലെ ഫ്യൂസും ഇയാള്‍ ഊരി വച്ചതായാണ് നാട്ടുകാര്‍ പറയുന്നത്.

പോസ്റ്റില്‍ നിന്നിറങ്ങാന്‍ പൊലീസും ഫയര്‍ഫോഴ്‌സും ആവശ്യപ്പെട്ടപ്പോള്‍ നാട്ടുകാര്‍ തന്നെ പരിഗണിക്കണം എന്ന ആവശ്യം മാത്രമാണ് ഗോപിനാഥന്‍ നായര്‍ ഉന്നയിച്ചത്. തുടര്‍ന്ന് എല്ലാവരും ചേര്‍ന്ന് ഇദ്ദേഹത്തെ അനുനയിപ്പിച്ച് താഴെയിറക്കുകയായിരുന്നു. നാട്ടുകാരാരും പരാതി നല്‍കാതിരുന്നതിനെ തുടര്‍ന്ന് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തില്ല.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തിങ്കളാഴ്ച വരെ കടുത്ത ചൂട് തുടരും, 39 ഡിഗ്രി വരെ; ഒറ്റപ്പെട്ട ഇടിമിന്നലോട് കൂടിയ മഴ; കേരള തീരത്ത് ഓറഞ്ച് അലര്‍ട്ട്

വൈദ്യുതി ഉപയോഗം പരിധിക്കപ്പുറം കടന്നാല്‍ ഗ്രിഡ് സ്വയം നിലച്ച് ഇരുട്ടിലാകും, മുന്നറിയിപ്പുമായി കെഎസ്ഇബി; കണ്‍ട്രോള്‍ റൂം സംവിധാനം

നവജാതശിശുവിന്റെ കൊലപാതകം, ഡിഎന്‍എ ശേഖരിച്ച് പൊലീസ്; യുവതി തീവ്രപരിചരണ വിഭാഗത്തില്‍

കൈയ്യും കാലും ബന്ധിച്ച് വേമ്പനാട്ടുകായൽ നീന്തി കടന്ന് ഒൻപതു വയസ്സുകാരൻ; റെക്കോർഡ് നേട്ടം

കളിക്കുന്നതിനിടെ എയർ കൂളറിൽ തൊട്ടു; ഷോക്കേറ്റ് രണ്ട് വയസ്സുകാരൻ മരിച്ചു