തൃശൂര്‍; മദ്യപിക്കുന്നതിനിടിയുണ്ടായ തര്‍ക്കത്തില്‍ ഇതരസംസ്ഥാന തൊഴിലാളിയെ സുഹൃത്ത് വെട്ടിക്കൊന്നു. ഭാര്യയുമായി അവിഹിതമുണ്ടെന്ന് പറഞ്ഞുണ്ടായ തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്. ബീഹാര്‍ സ്വദേശി ശിവനാഥ് ആണ് കൊല്ലപ്പെട്ടത്. സുഹൃത്ത് രാഗേഷ് കുമാറിനെ പൊലീസ് അറസ്റ്റ് ചെയ്തു. തൃശൂര്‍ ചേര്പ്പിന് സമീപം വെങ്ങിണിശ്ശേരിയില്‍ ഞായറാഴ്ച രാത്രി പത്തരയോടെയാണ് സംഭവമുണ്ടായത്.
തൃശൂരില്‍ താമസിക്കുന്ന ശിവ്നാഥ് ഞായറാഴ്ച രാത്രി സുഹൃത്തുക്കളുമൊത്ത് വെങ്ങിണിശേരിയില്‍ രാഗേഷ് കുമാറിന്റെ താമസസ്ഥലത്തെത്തി. ഒരുമിച്ച് മദ്യപിക്കുന്നതിനിടെ രാഗേഷ് കുമാറിന്റെ ഭാര്യയുമായി ശിവനാഥിന് ബന്ധമുണ്ടെന്നന്ന പേരില്‍ ഇരുവരും തമ്മില്‍ തര്‍ക്കമായി. ഇതിനിടയില്‍ മുറിയിലുണ്ടായിരുന്ന വെട്ടുകത്തിയെടുത്ത് രാഗേഷ്കുമാര്‍ ശിവനാഥിന്റെ തലയ്ക്കുവെട്ടുകയായിരുന്നു.
വെട്ടുകത്തി സമീപത്തെ കിണറ്റിലെറിഞ്ഞ് ഇയാള്‍ ഓടിപ്പോയി. ഒപ്പമുണ്ടായിരുന്ന മറ്റ് സുഹൃത്തുക്കള്‍ ചേര്‍ന്ന് ശിവനാഥിനെ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും 12 മണിയോടെ മരിച്ചു. പ്രതിയെ പിന്നീട് തൃശൂര്‍ കെഎസ്ആര്‍ടിസി സ്റ്റാന്റില്‍ നിന്ന് പോലീസ് അറസ്റ്റ് ചെയ്തു. ഇരുവരും ബീഹാര്‍ സ്വദേശികളാണ്.
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ