കേരളം

വേലിയേറ്റം പണിയായി; മലയാളി വിനോദ സഞ്ചാരികൾ ഉഡുപ്പിയിലെ ദ്വീപിൽ കുടുങ്ങി

സമകാലിക മലയാളം ഡെസ്ക്

കൊച്ചി;  മലയാളി വിനോദ സഞ്ചാരികളായ നാൽവർ സംഘം ഉഡുപ്പിയിലെ സെയിന്റ് മേരീസ് ദ്വീപിൽ ഒരു രാത്രി മുഴുവൻ കുടുങ്ങി. ദ്വീപില്‍നിന്ന് തീരത്തേക്കുള്ള അവസാനബോട്ട് ഇവരെ കയറ്റാതെ പോയതോടെ കൊച്ചി സ്വദേശികളായ ജസ്റ്റിന്‍ (34), ഷീജ (33), ജോഷ് (28), ഹരീഷ് (17) എന്നിവർ ദ്വീപിൽ കുടുങ്ങിയത്. ഭക്ഷണം പോലുമില്ലാതെ സെയ്ന്റ് മേരീസ് ദ്വീപിൽ കുടുങ്ങിയ ഇവരെ അടുത്ത ദിവസം എത്തിയ യാത്ര സംഘമാണ് കണ്ടെത്തിയത്. 

ശനിയാഴ്ച ഉച്ചയോടെയാണ് സംഘം സെയ്ന്റ് മേരീസ് ദ്വീപിലെത്തിയത്. അവിടെനിന്ന് തൊട്ടടുത്ത ദ്വീപ് കാണാനായി ഇവര്‍ പോയി. എന്നാല്‍ വൈകീട്ടോടെ വേലിയേറ്റം വന്ന് ജലനിരപ്പുയര്‍ന്നതിനാല്‍ ഇവര്‍ക്ക് തിരിച്ച് സെയിന്റ് മേരീസ് ദ്വീപിലെത്താനായില്ല. റെയ്ഞ്ചില്ലാത്തതിനാല്‍ ഫോണ്‍വിളിക്കാനുമായില്ല. ഇതോടെ വൈകീട്ട് 6.30-ന് അവിടെനിന്ന് തീരത്തേക്കുള്ള അവസാനബോട്ടിൽ പോകാൻ ഇവർക്കായില്ല. 

ഞായറാഴ്ച രാവിലെ 7.30-ഓടെ സെയ്ന്റ് മേരീസ് ദ്വീപിലെത്തിയ ആദ്യബോട്ടിലുള്ളവരാണ് സംഘത്തെ കണ്ടത്. ഉടനെ മല്‍പെ പോലീസില്‍ വിവരമറിയിച്ചു. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മാസപ്പടി കേസ്: മുഖ്യമന്ത്രിക്കും മകൾക്കുമെതിരെ കേസെടുക്കണമെന്ന ഹർജിയിൽ ഇന്ന് വിധി

കെജിറ്റിഇ പ്രിന്റിംഗ് ടെക്‌നോളജി കോഴ്‌സുകളിലേക്ക് മെയ് 24 വരെ അപേക്ഷിക്കാം

യുകെയില്‍ ജോലി വാഗ്ദാനം ചെയ്ത് 10 ലക്ഷം രൂപ തട്ടി; ദുബായിലേക്ക് രക്ഷപ്പെടാനിരിക്കെ പ്രതി പിടിയില്‍

യുവാവിനെ ഹോക്കി സ്റ്റിക്കുകൊണ്ട് തലയ്ക്കടിച്ചു കൊലപ്പെടുത്തി; മൃതദേഹം റോഡരികില്‍ ഉപേക്ഷിച്ചു, അന്വേഷണം

ബ്രസീല്‍ വെള്ളപ്പൊക്കത്തില്‍ മരണസംഖ്യ 75 ആയി, 100 പേരെ കാണാനില്ല, തെരച്ചില്‍ തുടരുന്നു