കേരളം

യുവതികള്‍ക്ക് ശബരിമലയിലേക്ക് പോകാം, പക്ഷേ ഞങ്ങള്‍ സംരക്ഷണം നല്‍കില്ല; പൊലീസ്

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: യുവതികള്‍ക്ക് ശബരിമലയില്‍ പോകാമെന്നും പക്ഷേ സംരക്ഷണം നല്‍കില്ലെന്നും പൊലീസ്. സംവിധാനങ്ങളുടെ അപര്യാപ്തത കാരണമാണ് വ്യക്തികള്‍ക്ക് സുരക്ഷ ഒരുക്കാന്‍ സാധിക്കാത്തതെന്ന് പൊലീസ് വൃത്തങ്ങള്‍ പറഞ്ഞതായി ദി ന്യൂ ഇന്ത്യന്‍ എക്‌സപ്രസ് റിപ്പോര്‍ട്ട് ചെയ്തു.

ശബരിമലയില്‍ പോകണമെന്നുള്ളവര്‍ക്ക് പോകാം പക്ഷേ പ്രത്യേക സുരക്ഷ നല്‍കാന്‍ പൊലീസിന് സാധിക്കില്ല. എരുമേലിയില്‍ നിന്ന് ശബരിമലയിലേക്ക് നൂറുകണക്കിന് പൊലീസിനെ വിന്യസിച്ചിട്ടുണ്ട്. എന്തെങ്കിലും അനിഷ്ട സംഭവങ്ങള്‍ ഉണ്ടായാല്‍ അവര്‍ ഇടപെടും. പക്ഷേ ഓരോ വ്യക്തിക്കും പ്രത്യേകം സംരക്ഷണം നല്‍കാന്‍ സേന പോകില്ലെന്ന് പൊലീസ് വൃത്തങ്ങള്‍ വ്യക്തമാക്കി. വിഷയം സുപ്രീംകോടതിയുടെ പരിഗണനയിലിരിക്കുന്നതിനാല്‍ പ്രതികരണത്തിനില്ലെന്ന് പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ പറഞ്ഞു.

ശബരിമലയില്‍ പോകാനെത്തിയ തൃപ്തി ദേശായിയേയും സംഘത്തെയും കൊച്ചി പൊലീസ് തിരിച്ചയച്ചതിന് പിന്നാലെയാണ് ഉയര്‍ന്ന പൊലീസ് ഉദ്യോഗസ്ഥരുടെ ഭാഗത്ത് നിന്ന് പ്രതികരണമുണ്ടായിരിക്കുന്നത്. തൃപ്തി ദേശായിക്കൊപ്പം കമ്മീഷണര്‍ ഓഫീസിലെത്തിയ ബിന്ദു അമ്മിണിക്ക് നേരെ ആക്രമണം നടന്നിരുന്നു. അന്താരാഷ്ട്രീയ ഹിന്ദു പരിഷത് നേതാവ് ശ്രീനാഥ് ബിന്ദുവിന് നേരെ കുരുമുളക് സ്േ്രപ ആക്രമണം നടത്തി. ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

ശബരിമലയിലേക്ക് പോകാന്‍ സംരക്ഷണം ആവശ്യപ്പെട്ട് ഇന്ന് വീണ്ടും കൊച്ചി സിറ്റി പൊലീസ് കമ്മീഷണറെ സമീപിക്കുമെന്ന് ബിന്ദു അമ്മിണി വ്യക്താക്കി. പൊലീസ് സംരക്ഷണം നല്‍കിയില്ലെങ്കില്‍ കോടതിയെ സമീപിക്കുമെന്നും അവര്‍ പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ലോറി മെട്രോ തൂണിലേക്ക് ഇടിച്ചുകയറി; രണ്ട് മരണം

രാവിലെ 10 മുതൽ വൈകുന്നേരം 4 വരെ കായിക മത്സരങ്ങൾ വേണ്ട; നിയന്ത്രണവുമായി സർക്കാർ

സ്പിന്നില്‍ കുരുങ്ങി ചെന്നൈ; അനായാസം ജയിച്ചു കയറി പഞ്ചാബ്

3 ജില്ലകളിൽ ഉഷ്ണ തരം​ഗം; ഇടി മിന്നലോടു കൂടിയ മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യത

കിക്ക് ബോക്സിങ്ങും പെൺകുട്ടികളുമായി കറക്കവും; കുപ്രസിദ്ധ മോഷ്ടാവ് ജിമ്മൻ കിച്ചു പിടിയിൽ