കേരളം

ജെഎന്‍യു കാംപസില്‍ നിറയെ ഗര്‍ഭ നിരോധന ഉറകള്‍; പെണ്‍കുട്ടികള്‍ ഉറങ്ങുന്നത് ആണുങ്ങളുടെ ഹോസ്റ്റലില്‍: ടിപി സെന്‍കുമാര്‍

സമകാലിക മലയാളം ഡെസ്ക്

കാഞ്ഞങ്ങാട്: ഡല്‍ഹി ജവഹര്‍ലാല്‍ നെഹ്‌റു യൂണിവേഴ്‌സിറ്റി കാംപസ് ഗര്‍ഭനിരോധന ഉറകള്‍ കൊണ്ടു നിറഞ്ഞിരിക്കുകയാണന്ന് മുന്‍ ഡിജിപി ടിപി സെന്‍കുമാര്‍. അവിടെ പെണ്‍കുട്ടികള്‍ ആണുങ്ങളുടെ ഹോസ്റ്റലിലാണ് ഉറങ്ങുന്നതെന്നും സെന്‍കുമാര്‍ പറഞ്ഞതായി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

''ജെഎന്‍യുവില്‍ ആണുങ്ങളുടെ ഹോസ്റ്റല്‍ ടൊയ്‌ലറ്റില്‍നിന്ന് പെണ്‍കുട്ടികള്‍ ഇറങ്ങിവരുന്നത് ഞാന്‍ കണ്ടിട്ടുണ്ട്. നാല്‍പ്പതു വര്‍ഷം മുമ്പാണത്'' -സെന്‍കുമാര്‍ പറഞ്ഞു. 

കാംപസ് ഗര്‍ഭനിരോധന ഉറകള്‍ കൊണ്ട് നിറഞ്ഞിരിക്കുകയായിരുന്നു. അത്തരം ഒരു സര്‍വകലാശാല നമുക്ക് ആവശ്യമില്ലെന്ന് സെന്‍കുമാര്‍ പറഞ്ഞു. ജെഎന്‍യു ഹോസ്റ്റല്‍ ഫീസുകള്‍ വര്‍ധിപ്പിച്ചത് പിന്‍വലിക്കണമെന്ന ആവശ്യത്തോട് യോജിപ്പുണ്ടോയെന്ന, ചോദ്യത്തോടു പ്രതികരിക്കുകയായിരുന്നു സെന്‍കുമാര്‍. കേന്ദ്ര സര്‍വകലാശാലയില്‍ ഭരണഘടനയുടെ എഴുപതാം വാര്‍ഷികത്തോട് അനുബന്ധിച്ചു നടത്തിയ പരിപാടിക്കിടെയായിരുന്നു സെന്‍കുമാറിന്റെ പരാമര്‍ശം. 

ന്യൂനപക്ഷങ്ങള്‍ക്ക് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ സ്ഥാപിക്കാന്‍ പ്രത്യേക അവകാശം നല്‍കുന്ന ഭരണഘടനയുടെ 29, 30 അനുച്ഛേദങ്ങള്‍ റദ്ദാക്കണമെന്ന് സെന്‍കുമാര്‍ ആവശ്യപ്പെട്ടു. രാജ്യത്തെ ജനങ്ങള്‍ക്കിടയില്‍ ന്യൂനപക്ഷ, ഭൂരിപക്ഷ വേര്‍തിരിവ് ഉണ്ടാക്കുന്നതാണ്  രണ്ട് അനുച്ഛേദങ്ങളുമെന്ന് അദ്ദേഹം പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പ്രസവം പുലര്‍ച്ചെ, കുഞ്ഞിനെ എറിഞ്ഞത് മൂന്നുമണിക്കൂറിന് ശേഷം; യുവതി കുറ്റം സമ്മതിച്ചു; പീഡനത്തിന് ഇരയായെന്ന് സംശയമെന്ന് പൊലീസ്

രോഹിത് വെമുല ദലിതനല്ല, യഥാര്‍ഥ ജാതി പുറത്തറിയുമെന്ന് ഭയന്നിരുന്നു; അന്വേഷണം അവസാനിപ്പിച്ച് തെലങ്കാന പൊലീസ്

രാഹുല്‍ റായ്ബറേലിയില്‍ മത്സരിക്കുന്നത് ഇടതുപക്ഷം സ്വാഗതം ചെയ്യണം; ഉപതെരഞ്ഞെടുപ്പില്‍ ഭൂരിപക്ഷം കൂടും: കുഞ്ഞാലിക്കുട്ടി

ഒന്നാം സ്ഥാനം പോയി; ടെസ്റ്റ് റാങ്കിങില്‍ ഇന്ത്യക്ക് തിരിച്ചടി, തലപ്പത്ത് ഓസ്‌ട്രേലിയ

എന്താണ് മഹിളാ സമ്മാന്‍ സേവിങ് സര്‍ട്ടിഫിക്കറ്റ്?, അറിയേണ്ടതെല്ലാം