കേരളം

തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡില്‍ പ്യൂണ്‍, സ്‌ട്രോംഗ് റൂം ഗാര്‍ഡ്: അപേക്ഷ ക്ഷണിച്ചു

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡില്‍ പ്യൂണ്‍, സ്‌ട്രോം റൂം ഗാര്‍ഡ് തസ്തികകളിലേക്ക് ഹിന്ദുമതത്തില്‍പ്പെട്ട ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു.

പ്യൂണ്‍ (കാറ്റഗറി നമ്പര്‍: 1/2019) ശമ്പളം 16500-35700, ഒഴിവുകള്‍ 54, യോഗ്യതകള്‍: എട്ടാം ക്ലാസ് പാസ്സായിരിക്കണം. സൈക്കിള്‍ ഓടിക്കാന്‍ അറിയണം. അപേക്ഷാഫീസ് 200 രൂപ (പട്ടികജാതി പട്ടികവര്‍ഗക്കാര്‍ക്ക് 100 രൂപ മാത്രം).

സ്‌ട്രോം റൂം ഗാര്‍ഡ് (കാറ്റഗറി നമ്പര്‍: 2/2019) ശമ്പളം 19000-43600. ഒഴിവുകള്‍ 47. യോഗ്യതകള്‍: എസ്.എസ്.എല്‍.സി പാസ്സായിരിക്കണം, അഥവാ തത്തുല്യ യോഗ്യത. ശാരീരിക അളവുകള്‍: ഉയരം 163 സെ.മി, നെഞ്ചളവ് കുറഞ്ഞത് 8085 സെ.മി (കുറഞ്ഞത് 5 സെ.മി വികാസം ഉണ്ടായിരിക്കണം). സ്ത്രീകളും ഭിന്നശേഷിക്കാരും ഈ തസ്തികയ്ക്ക് അപേക്ഷിക്കേണ്ടതില്ല.

ശാരീരിക യോഗ്യത തെളിയിക്കുന്നതിന് വണ്‍സ്റ്റാര്‍ സ്റ്റാന്‍ഡേര്‍ഡിലുള്ള കായിക ക്ഷമതാ പരീക്ഷ (ഫിസിക്കല്‍ എഫിഷ്യന്‍സി ടെസ്റ്റ്) നടത്തും. അപേക്ഷാ ഫീസ് 300 രൂപ (പട്ടികജാതി പട്ടികവര്‍ഗക്കാര്‍ക്ക് 200 രൂപ മാത്രം).
പ്രായപരിധി: കാറ്റഗറി നമ്പര്‍ 1/19, 2/19 എന്നീ തസ്തികകളുടെ പ്രായപരിധി 18നും 36നും മദ്ധ്യേ ആണ്. ഉദ്യോഗാര്‍ഥികള്‍ 2001 ജനുവരി ഒന്നിനും 1983 ജനുവരി രണ്ടിനും മദ്ധ്യേ ജനിച്ചവരായിരിക്കണം (പട്ടികജാതി പട്ടികവര്‍ഗക്കാര്‍ക്കും മറ്റു പിന്നാക്ക സമുദായങ്ങള്‍ക്കും നിയമാനുസൃത വയസിളവ് ലഭിക്കും).

അപേക്ഷ സമര്‍പ്പിക്കുന്നതിനും വിശദ വിവരങ്ങള്‍ക്കും www.kdrb.kerala.gov.in വെബ്‌സൈറ്റ് പരിശോധിക്കുക.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'400 സ്ത്രീകളെ ബലാത്സംഗം ചെയ്ത കുറ്റവാളി; പ്രജ്വല്‍ രേവണ്ണയെ തടഞ്ഞില്ല, ഇതാണ് മോദിയുടെ ഗ്യാരണ്ടി'

'രാജ്യത്തെ പെണ്‍മക്കള്‍ തോറ്റു, ബ്രിജ്ഭൂഷണ്‍ ജയിച്ചു'; കരണ്‍ ഭൂഷണെ സ്ഥാനാര്‍ഥിയാക്കിയതില്‍ സാക്ഷി മാലിക്

'ഗുഡ്‌സ് വാഹനങ്ങളില്‍ കൊണ്ടുപോകേണ്ടവ ഇരുചക്ര വാഹനത്തില്‍ കയറ്റരുത്'; മുന്നറിയിപ്പുമായി മോട്ടോര്‍ വാഹന വകുപ്പ്

യുവ സം​ഗീത സംവിധായകൻ പ്രവീൺ കുമാർ അന്തരിച്ചു

ട്രാവിസും നിതീഷും തിളങ്ങി; രാജസ്ഥാനെതിരെ 200 കടന്ന് ഹൈദരാബാദ്