കേരളം

ഗള്‍ഫിലെ അനധികൃത ബിസിനസ് ബന്ധം തെറ്റി; വൈരാഗ്യം തീര്‍ക്കാന്‍ സുഹൃത്തിന്റെ വീട് രാത്രി കത്തിച്ചു, പ്രതി പിടിയില്‍

സമകാലിക മലയാളം ഡെസ്ക്

നെടുമങ്ങാട് : ഗള്‍ഫിലെ ബിസിനസ് ബന്ധം തെറ്റിപ്പിരിഞ്ഞതിലുള്ള വൈരാഗ്യം തീര്‍ക്കാന്‍ സുഹൃത്തിന്റെ വീട് കത്തിച്ച കേസില്‍ യുവാവ് പിടിയില്‍. കൊല്ലം തൃക്കോവില്‍വട്ടം മുഖത്തല രജനി ഭവനില്‍ രാജീവ് ഫെര്‍ണാണ്ടസിനെയാണ് നെടുമങ്ങാട് പൊലീസ് അറസ്റ്റ് ചെയ്തത്. നെടുമങ്ങാട് മൂഴി സ്വദേശി ഷിയാസിന്റെ വീട് ഫെബ്രുവരി 2 ന് രാത്രിയാണ് രാജീവ് ഉള്‍പ്പെട്ട സംഘം തീയിട്ട് നശിപ്പിച്ചത്. 

കൊല്ലം മങ്ങാട് സ്വദേശികളായ ജോര്‍ജ്, പ്രജിത്ത്, ഷിയാസ് എന്നിവര്‍ ഗള്‍ഫില്‍ അനധികൃത ബിസിനസ് നടത്തുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ജോര്‍ജിന്റെ ജോലിക്കാരന്‍ ജയിലിലായത് ഷിയാസ് ഒറ്റി കൊടുത്തതാണന്ന് ആരോപിച്ചാണ് ഷിയാസിന്റെ മൂഴിയിലെ വീട് ജോര്‍ജിന്റെ നേതൃത്ത്വത്തില്‍ അഗ്‌നിക്കിരയാക്കിയത്. 

50 ലക്ഷം രൂപയുടെ നാശനഷ്ടമുണ്ടെന്നാണ് പൊലീസ് റിപ്പോര്‍ട്ട്. ദൃക്‌സാക്ഷികളോ മറ്റ് തെളിവുകളോ ഇല്ലാതിരുന്നിട്ടും മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. കേസിലെ സൂത്രധാരന്മാരായ 3 പ്രതികള്‍ വിദേശത്താണ്. അഞ്ച് പ്രതികള്‍ നേരത്തെ അറസ്റ്റിലായിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കോഴിക്കോട് മെഡിക്കല്‍ കോളജിലെ അവയവം മാറി ശസ്ത്രക്രിയ; ഡോക്ടര്‍ക്ക് സസ്‌പെന്‍ഷന്‍

സ്വാതി മാലിവാളിന്റെ പരാതിയില്‍ കെജരിവാളിന്റെ പിഎ ബൈഭവ് കുമാറിനെതിരെ കേസ്

മുടി വെട്ടാന്‍ രാഹുല്‍ ഗാന്ധി എത്തി; റായ്ബറേലിയിലെ ബാര്‍ബര്‍ ഷോപ്പില്‍ തിരക്കോട് തിരക്ക്

ടിക്കറ്റില്ലാതെ യാത്ര: ചോദ്യം ചെയ്ത റെയില്‍വേ ജീവനക്കാരനെ കുത്തിക്കൊന്നു, പ്രതി ട്രെയിനില്‍ നിന്ന് ചാടി രക്ഷപ്പെട്ടു

ബിഎസ് സി നഴ്‌സിങ്, പാരാമെഡിക്കൽ ഡിഗ്രി കോഴ്‌സുകളിലേക്കുള്ള പ്രവേശനം; ജൂൺ 15 വരെ അപേക്ഷിക്കാം