കേരളം

പള്ളിമുറ്റത്തും രക്ഷയില്ല; ചന്ദന മരങ്ങള്‍ മുറിച്ചുകടത്തി, അന്വേഷണം

സമകാലിക മലയാളം ഡെസ്ക്

നെടുങ്കണ്ടം: നെടുങ്കണ്ടത്ത് പള്ളിമുറ്റത്തുനിന്ന്  ചന്ദനമരങ്ങള്‍ മുറിച്ചുകടത്തിയെന്ന് പരാതി. നെടുങ്കണ്ടം മുണ്ടിയെരുമ അസംപ്ഷന്‍ ഫൊറോനാ പള്ളിയുടെ സ്ഥലത്തുനിന്നാണ് രണ്ട് ചന്ദന മരങ്ങള്‍ മുറിച്ചുകടത്തിയത്. അന്‍പതിനായിരം രൂപ വിലവരുന്ന മരമാണ് മോഷണം പോയത്. സംഭവത്തില്‍ വനംവകുപ്പും പൊലീസും അന്വേഷണം തുടങ്ങി.  

മരങ്ങള്‍ മുറിച്ചുകടത്തിയത് ശ്രദ്ധിച്ച പള്ളി അധികൃതര്‍ നെടുങ്കണ്ടം പൊലീസിലും കല്ലാര്‍ ഫോറസ്റ്റ് ഓഫീസിലും വിവരം അറിയിക്കുകയും തുടര്‍ന്ന് സ്ഥലത്തെത്തിയ ഉദ്യോഗസ്ഥര്‍ വിശദമായ പരിശോധനകള്‍ നടത്തുകയും ചെയ്തു. മുണ്ടിയെരുമയില്‍ നിന്ന് നിരവധി ചന്ദന മരങ്ങള്‍ മുമ്പ് മുറിച്ച് കടത്തിയിരുന്നെങ്കിലും പ്രതികളെ പിടികൂടാനായിട്ടില്ല.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തലയോട്ടി പൊട്ടിയത് മരണ കാരണം, ശരീരത്തില്‍ സമ്മര്‍ദമേറ്റിരുന്നു; കൊച്ചിയിലെ നവജാത ശിശുവിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

കടലില്‍ കുളിക്കുന്നതിനിടെ തിരയില്‍ പെട്ടു, പ്ലസ് ടു വിദ്യാര്‍ഥിയെ കാണാതായി

മാനുഷിക പരിഗണന; ഇറാന്‍ പിടിച്ചെടുത്ത കപ്പലിലെ 17 ഇന്ത്യക്കാരെയടക്കം മുഴുവൻ ജീവനക്കാരെയും മോചിപ്പിച്ചു

ബന്ധുവിനെ രക്ഷിക്കാന്‍ ഇറങ്ങി, കൊല്ലത്ത് ഭാര്യയും ഭര്‍ത്താവും ഉള്‍പ്പെടെ മൂന്നു പേര്‍ മുങ്ങി മരിച്ചു

കോഴിക്കോട് വാടക വീട്ടിൽ കർണാടക സ്വദേശിനി മരിച്ച നിലയിൽ