കേരളം

ലാവലിന്‍ കേസ് രണ്ടാഴ്ചത്തേക്ക് മാറ്റി ; ക്രൈം നന്ദകുമാറിന്റെ അപേക്ഷ പരിഗണിക്കരുതെന്ന് പിണറായി വിജയന്‍

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി : എസ്എന്‍സി ലാവലിന്‍ കേസ് പരിഗണിക്കുന്നത് സുപ്രിംകോടതി രണ്ടാഴ്ചത്തേക്ക് മാറ്റി. ജസ്റ്റിസ് എന്‍വി രമണ അധ്യക്ഷനായ ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്. സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ മുന്‍ ഊര്‍ജ്‌സെക്രട്ടറി കെ ന്‍െ മോഹനചന്ദ്രന് കോടതി രണ്ടാഴ്ച സമയം അനുവദിച്ചു. 

കേസില്‍ വ്യക്തികളെ കക്ഷിചേര്‍ക്കരുതെന്ന് ഹര്‍ജി പരിഗണിച്ചപ്പോള്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ അഭിഭാഷകന്‍ ആവശ്യപ്പെട്ടു. കേസില്‍ കക്ഷി ചേരാനുള്ള ക്രൈം നന്ദകുമാറിന്റെ അപേക്ഷയെയാണ് പിണറായി വിജയന്‍ എതിര്‍ത്തത്. കേസ് നീട്ടിവെക്കാനുള്ള തീരുമാനത്തെ സിബിഐയും എതിര്‍ത്തില്ല.

2017 ഓഗസ്റ്റ് 23ന് ലാവലിന്‍ കേസില്‍ പിണറായി വിജയനെയും ഉദ്യോഗസ്ഥരമായ കെ മോഹന ചന്ദ്രന്‍, എ ഫ്രാന്‍സിസ് എന്നിവരെയും കേരള ഹൈക്കോടതി കുറ്റവിമുക്തരാക്കിയിരുന്നു. ഇത് ചോദ്യം ചെയ്താണ് സിബിഐ സുപ്രിംകോടതിയില്‍ അപ്പീല്‍ നല്‍കിയത്. കെഎസ്ഇബി ഉദ്യോഗസ്ഥരായിരുന്ന കസ്തൂരിരങ്ക അയ്യര്‍, ആര്‍ ശിവദാസന്‍, കെ ജി രാജശേഖരന്‍ എന്നിവര്‍ വിചാരണ നേരിടണമെന്നും ഹൈക്കോടതി വിധിച്ചു. അതിനെതിരെ ഈ ഉദ്യോഗസ്ഥര്‍ നല്‍കിയ ഹര്‍ജിയും സുപ്രീംകോടതിക്ക് മുമ്പിലുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പാലക്കാട് സൂര്യാഘാതമേറ്റ് വയോധിക മരിച്ചു

ജലസംഭരണം ശരാശരിയിലും താഴെ; കേരളമടക്കം ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ കടുത്ത ജലദൗര്‍ലഭ്യം

ഗാരി കേസ്റ്റന്‍ പാകിസ്ഥാന്‍ ക്രിക്കറ്റ് ടീമിന്റെ മുഖ്യ പരിശീലകന്‍

കിണര്‍ കുഴിക്കുന്നതിനിടെ സൂര്യാഘാതമേറ്റു; ചികിത്സയിലിരിക്കെ അമ്പത്തിമൂന്നുകാരന്‍ മരിച്ചു

'ശ്രീനിയേട്ടന്റെ നാടകത്തിലെ നായികയായി, പക്ഷേ...': എട്ട് വർഷത്തിനു ശേഷം ശ്രീനിവാസനെ കണ്ട് ഭാ​ഗ്യലക്ഷ്മി