കേരളം

പ്ലാസ്റ്റിക് കുപ്പി ബ്രേക്കില്‍ കുരുങ്ങി ; നിയന്ത്രണം വിട്ട് കാര്‍ മണ്‍കൂനയിലേക്ക് ; വിദ്യാര്‍ത്ഥികള്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം : മിനറല്‍ വാട്ടറിന്റെ കുപ്പി ബ്രേക്ക് പെഡലില്‍ കുരുങ്ങി  ഓടികൊണ്ടിരുന്ന കാറിന്റെ നിയന്ത്രണംതെറ്റി. റോഡില്‍ നിന്ന് തെന്നിമാറിയ കാര്‍ മുന്നൂറ് മീറ്റര്‍ അകലെ ഏഴടി പൊക്കത്തിലെ മണ്‍കൂനയില്‍ ഇടിച്ചാണ് നിന്നത്.  ആര്‍ക്കും ആളപായമില്ല. 

ഇന്നലെ രാത്രി കഴക്കൂട്ടം സൈനിക സ്‌കൂളിന് സമീപമായിരുന്നു അപകടമുണ്ടായത്. കാര്യവട്ടം എല്‍ എന്‍ സി പിയിലെ സൈക്ലിംഗ് വനിതാ കോച്ചും വിദ്യാര്‍ത്ഥികളുമായിരുന്നു കാറിലുണ്ടായിരുന്നത്. ചന്തവിളയില്‍ നിന്നും കഴക്കൂട്ടം ഭാഗത്തേക്ക് പോകുകയായിരുന്നു കാര്‍. റോഡില്‍ വാഹനത്തിരക്കുള്ള സമയത്താണ് അപകടം ഉണ്ടായത്. 

വാഹനത്തിന്റെ നിയന്ത്രണം നഷ്ടമായെന്ന് മനസ്സിലാക്കിയ ഡ്രൈവര്‍ കാര്‍ ഒരു വശത്തേക്ക് വെട്ടിത്തിരിച്ചതിനാല്‍ വന്‍ ദുരന്തം ഒഴിവായി. ഏഴടി പൊക്കമുള്ള മണ്‍കൂനയില്‍ ഇടിച്ചുകയറിയാണ് കാര്‍ നിന്നത്. കാറിലുണ്ടായിരുന്നവരെ സമീപത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ച് പ്രാഥമിക ചികിത്സ നല്‍കി. അപകടത്തില്‍ കാര്‍ ഭാഗികമായി തകര്‍ന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഹിന്ദുക്കള്‍ക്കും മുസ്ലീങ്ങള്‍ക്കുമായി പ്രത്യേക ബജറ്റ്; 15 ശതമാനവും ന്യൂനപക്ഷങ്ങള്‍ക്കായി നല്‍കാന്‍ കോണ്‍ഗ്രസ് ശ്രമിച്ചു; വിവാദ പരാമര്‍ശവുമായി മോദി

പ്രബീര്‍ പുര്‍കായസ്ത ജയില്‍ മോചിതനായി; വീഡിയോ

കരിപ്പൂരിൽ നിന്നുള്ള രണ്ട് വിമാനങ്ങൾ റദ്ദാക്കി എയർ ഇന്ത്യ

സംസ്ഥാനത്ത് കാലവര്‍ഷം മെയ് 31ന് എത്തും

കെഎസ് ഹരിഹരനെ അസഭ്യം വിളിച്ച കേസില്‍ ആറുപേര്‍ അറസ്റ്റില്‍