കേരളം

'ഇത് രാഷ്ട്രീയമാണ്, യെസ് എന്നോ നോ എന്നോ പറയാനാകില്ല' ; ബിഡിജെഎസിന്റെ ഇടതുമുന്നണി പ്രവേശനം തള്ളാതെ മന്ത്രി സുധാകരന്‍

സമകാലിക മലയാളം ഡെസ്ക്

ആലപ്പുഴ : ബിഡിജെഎസിന്റെ ഇടതുമുന്നണി പ്രവേശനം തള്ളാതെ മന്ത്രി ജി സുധാകരന്‍. ഇത് രാഷ്ട്രീയമാണ്. യെസ് എന്നോ നോ എന്നോ പറയാനാകില്ലെന്ന് മന്ത്രി ജി സുധാകരന്‍ പറഞ്ഞു. അരൂരില്‍ ബിഡിജെഎസ് വോട്ടുകള്‍ ഇടതുമുന്നണി സ്ഥാനാര്‍ത്ഥിക്ക് കിട്ടും. അവര്‍ക്ക് ബിജെപിക്ക് വോട്ടുചെയ്യാനാകില്ലെന്നും മന്ത്രി പറഞ്ഞു. 

മുന്‍പ് ഇടതുപക്ഷക്കാരും കോണ്‍ഗ്രസുകാരും ആയിരുന്നവരാണ് ബിഡിജെഎസിലുള്ളത്. അവര്‍ക്ക് സ്ഥാനാര്‍ഥി ഇല്ലാത്ത നിലക്ക് അരൂരില്‍ അവര്‍ സ്വാഭാവികമായും ഞങ്ങള്‍ക്ക് വോട്ട് ചെയ്യും. ഒരു വര്‍ഗീയ പ്രസ്ഥാനത്തേയോ കുത്തക മുതലാളി പ്രസ്ഥാനത്തേയോ ഞങ്ങള്‍ക്ക് മുന്നണിയിലെടുക്കാനാവില്ല. മറ്റു തരത്തില്‍ ചില പോരായ്മകള്‍ ഉണ്ടെങ്കിലും ചില പാര്‍ട്ടികളെ സഹകരിപ്പിക്കാറുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

ഉപതെരഞ്ഞെടുപ്പില്‍ ശബരിമല വിഷയം അജണ്ടയല്ല. ജനം അത് തള്ളിക്കളയും. ഇതിന്റെ പേരില്‍ പ്രതിക്കൂട്ടില്‍ നില്‍ക്കേണ്ട കാര്യവും ഞങ്ങള്‍ക്കില്ല. ഉപതെരഞ്ഞെടുപ്പ് ഫലത്തിന്‍രെ സൂചന പാലായില്‍ കണ്ടതാണ്. വോട്ടുകച്ചവടമെന്ന കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്റെ ആരോപണം ഗതികേടാണ് കാണിക്കുന്നതെന്നും സുധാകരന്‍ പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'400 സ്ത്രീകളെ ബലാത്സംഗം ചെയ്ത കുറ്റവാളി; പ്രജ്വല്‍ രേവണ്ണയെ തടഞ്ഞില്ല, ഇതാണ് മോദിയുടെ ഗ്യാരണ്ടി'

'രാജ്യത്തെ പെണ്‍മക്കള്‍ തോറ്റു, ബ്രിജ്ഭൂഷണ്‍ ജയിച്ചു'; കരണ്‍ ഭൂഷണെ സ്ഥാനാര്‍ഥിയാക്കിയതില്‍ സാക്ഷി മാലിക്

'ഗുഡ്‌സ് വാഹനങ്ങളില്‍ കൊണ്ടുപോകേണ്ടവ ഇരുചക്ര വാഹനത്തില്‍ കയറ്റരുത്'; മുന്നറിയിപ്പുമായി മോട്ടോര്‍ വാഹന വകുപ്പ്

യുവ സം​ഗീത സംവിധായകൻ പ്രവീൺ കുമാർ അന്തരിച്ചു

ട്രാവിസും നിതീഷും തിളങ്ങി; രാജസ്ഥാനെതിരെ 200 കടന്ന് ഹൈദരാബാദ്