കേരളം

ഗുരുവായൂരില്‍ തുലാഭാരം നടത്താന്‍ നോക്കുമ്പോള്‍ കശുവണ്ടി കാണാനില്ല; അന്വേഷണത്തിന് ഉത്തരവിട്ടു

സമകാലിക മലയാളം ഡെസ്ക്

തൃശൂര്‍: ഗുരുവായൂര്‍ ക്ഷേത്രത്തില്‍ തുലാഭാരത്തിന് കൊണ്ടുവന്ന എട്ടുകിലോ കശു അണ്ടി കാണാതായതായി ആക്ഷേപം. ദേവസ്വം ചെയര്‍മാന്‍ കെ.ബി മോഹന്‍ദാസ് അന്വേഷണത്തിന് ഉത്തരവിട്ടു. ഞായറാഴ്ചയായിരുന്നു സംഭവം.

എട്ടു കിലോ ഭാരമുള്ള കുട്ടിക്ക് തുലാഭാരം നടത്തിയ മേല്‍ത്തരം കശുഅണ്ടിയാണ് തുലാഭാര കൗണ്ടറില്‍ നിന്ന് കാണാതായത്. വഴിപാടുകാര്‍ തന്നെ കൊണ്ടുവന്നതായിരുന്നു കശുഅണ്ടി. തുലാഭാരം കഴിഞ്ഞ് സ്‌റ്റോക്ക് ഒത്തുനോക്കുമ്പോഴാണ് കശുഅണ്ടി കാണാനില്ലെന്ന് ക്ലാര്‍ക്കിന്റെ ശ്രദ്ധയില്‍ പെട്ടത്. ക്ലാര്‍ക്ക് അറിയിച്ചതനുസരിച്ച് ക്ഷേത്രം ഡെപ്യൂട്ടി അഡ്മിനിസ്‌ട്രേറ്റര്‍ ദേവസ്വം ഭരണസമിതിക്ക് റിപ്പോര്‍ട്ട് നല്‍കി
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ലോറി മെട്രോ തൂണിലേക്ക് ഇടിച്ചുകയറി; രണ്ട് മരണം

രാവിലെ 10 മുതൽ വൈകുന്നേരം 4 വരെ കായിക മത്സരങ്ങൾ വേണ്ട; നിയന്ത്രണവുമായി സർക്കാർ

സ്പിന്നില്‍ കുരുങ്ങി ചെന്നൈ; അനായാസം ജയിച്ചു കയറി പഞ്ചാബ്

3 ജില്ലകളിൽ ഉഷ്ണ തരം​ഗം; ഇടി മിന്നലോടു കൂടിയ മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യത

കിക്ക് ബോക്സിങ്ങും പെൺകുട്ടികളുമായി കറക്കവും; കുപ്രസിദ്ധ മോഷ്ടാവ് ജിമ്മൻ കിച്ചു പിടിയിൽ