കേരളം

ഭര്‍ത്താവ് ഓടിച്ചിരുന്ന ഓട്ടോയില്‍ നിന്ന് തെറിച്ചു വീണു: യുവതി ലോറി കയറി മരിച്ചു

സമകാലിക മലയാളം ഡെസ്ക്

മലപ്പുറം: ഭര്‍ത്താവ് ഓടിച്ച ഓട്ടോയില്‍ നിന്ന് റോഡിലേക്ക് തെറിച്ചുവീണ ഭാര്യ ലോറികയറി മരിച്ചു. മലപ്പുറം കാവുങ്ങല്‍ ബൈപ്പാസില്‍ ഇന്നലെ ഉച്ചയ്ക്കായിരുന്നു അപകടം നടന്നത്. മലപ്പുറം ഹാജിയാര്‍പള്ളി സ്വദേശി അന്നങ്ങാടന്‍വീട്ടില്‍ ഹനീഫയുടെ ഭാര്യ ദാനിയ മുംതാസ് (43) ആണ് മരിച്ചത്. 

കൂട്ടിലങ്ങാടി ഭാഗത്ത് നിന്നു വരികയായിരുന്ന ഓട്ടോ ബൈപ്പാസിലേക്ക് പ്രവേശിക്കുന്നതിനിടെ മുന്നിലുള്ള ലോറിയെ മറികടക്കാന്‍ ശ്രമിക്കുമ്പോള്‍ ഡിവൈഡറില്‍ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ ഓട്ടോയിലിരിക്കുകയായിരുന്ന മുംതാസ് റോഡിലേക്ക് തെറിച്ചുവീണു. 

ഈസമയം പിറകെ വന്ന ലോറിക്കടിയില്‍പ്പെടുകയായിരുന്നു. നാട്ടുകാര്‍ ഉടന്‍ മലപ്പുറം താലൂക്ക് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

ഒപ്പമുണ്ടായിരുന്ന മക്കളായ ഖദീജ ഫിസ, ഖദീജ ഹിസ, മുഹമ്മദ് മുസ്തഫ എന്നിവര്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. ഖബറടക്കം വലിയങ്ങാടി ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ നടന്നു. മറ്റു മക്കള്‍: അബ്ദുള്‍ഹാഷിം, ഫാത്തിമ നിഷി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ലോക്‌സഭാ തെരഞ്ഞെടുപ്പ് കഴിഞ്ഞതിന് പിന്നാലെ ബില്ലുകളില്‍ ഒപ്പിട്ട് ഗവര്‍ണര്‍

തലങ്ങും വിലങ്ങും അടിച്ച് ഡല്‍ഹി ബാറ്റര്‍മാര്‍; മുംബൈക്ക് ജയ ലക്ഷ്യം 258 റണ്‍സ്

വീണ്ടും 15 പന്തില്‍ ഫിഫ്റ്റി അടിച്ച് മക്ക്ഗുര്‍ഗ്; പവര്‍ പ്ലേയില്‍ ഡല്‍ഹിക്ക് നേട്ടം

ചരിത്രം തിരുത്തിയെഴുതി; 60-ാം വയസില്‍ സൗന്ദര്യമത്സരത്തില്‍ കിരീടം ചൂടി അലക്‌സാന്‍ഡ്ര

കാഫിര്‍ പ്രചാരണം നടത്തിയത് ആര്?; വടകരയില്‍ വോട്ടെടുപ്പിന് ശേഷവും പോര്; പരസ്പരം പഴിചാരല്‍