കേരളം

മുരളീധരനും തരൂരും വന്നില്ല; വട്ടിയൂര്‍ക്കാവില്‍ പ്രവര്‍ത്തനങ്ങള്‍ സജീവമല്ല, അതൃപ്തി പരസ്യമാക്കി കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: വട്ടിയൂര്‍ക്കാവില്‍ കോണ്‍ഗ്രസ് നേതാക്കളുടെ പ്രവര്‍ത്തനങ്ങളില്‍ അതൃപ്തി പരസ്യമാക്കി സ്ഥാനാര്‍ത്ഥി കെ മോഹന്‍കുമാര്‍. തന്റെ തെരഞ്ഞെടുപ്പ് പ്രചാരണങ്ങളില്‍ നിന്ന് നേതാക്കള്‍ വിട്ടുനില്‍ക്കുകയാണ് എന്ന് അദ്ദേഹം ആരോപിച്ചു. 

മണ്ഡലത്തില്‍ നേതാക്കള്‍ സജീവമല്ല. താഴെത്തട്ടിലുള്ള പ്രവര്‍ത്തനങ്ങളും സജീവമല്ല. കെ മുരളീധരനും ശശി തരൂരും പ്രചാരണത്തിന് എത്തിയില്ല. എതിര്‍ സ്ഥാനാര്‍ത്ഥികളുടെ പണമെറിഞ്ഞുള്ള പ്രചാരണങ്ങളില്‍ പിടിച്ചുനില്‍ക്കാന്‍ സാധിക്കുന്നില്ലെന്നും മോഹന്‍കുമാര്‍ ആരോപിച്ചു. 

മോഹന്‍കുമാറിന്റെ സ്ഥാനാര്‍ത്ഥിത്വത്തെ എതിര്‍ത്ത് കെ മുരളീധരന്‍ രംഗത്ത് വന്നിരുന്നു. മുരളീധരന് താത്പര്യമുള്ള പീതാംബരക്കുറുപ്പ് ഉള്‍പ്പെടെയുള്ള നേതാക്കളെ മാറ്റിയാണ് മോഹന്‍കുമാറിനെ സ്ഥാനാര്‍ത്ഥിയാക്കിയത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'400 സ്ത്രീകളെ ബലാത്സംഗം ചെയ്ത കുറ്റവാളി; പ്രജ്വല്‍ രേവണ്ണയെ തടഞ്ഞില്ല, ഇതാണ് മോദിയുടെ ഗ്യാരണ്ടി'

'രാജ്യത്തെ പെണ്‍മക്കള്‍ തോറ്റു, ബ്രിജ്ഭൂഷണ്‍ ജയിച്ചു'; കരണ്‍ ഭൂഷണെ സ്ഥാനാര്‍ഥിയാക്കിയതില്‍ സാക്ഷി മാലിക്

'ഗുഡ്‌സ് വാഹനങ്ങളില്‍ കൊണ്ടുപോകേണ്ടവ ഇരുചക്ര വാഹനത്തില്‍ കയറ്റരുത്'; മുന്നറിയിപ്പുമായി മോട്ടോര്‍ വാഹന വകുപ്പ്

യുവ സം​ഗീത സംവിധായകൻ പ്രവീൺ കുമാർ അന്തരിച്ചു

ട്രാവിസും നിതീഷും തിളങ്ങി; രാജസ്ഥാനെതിരെ 200 കടന്ന് ഹൈദരാബാദ്