കേരളം

കനത്ത മഴയില്‍ സിഗ്നല്‍ തകരാറിലായി: കൊല്ലം- എറണാകുളം പാതയില്‍ ട്രെയിന്‍ ഗതാഗതം സ്തംഭിച്ചു

സമകാലിക മലയാളം ഡെസ്ക്

കൊല്ലം: കനത്ത മഴയില്‍ സിഗ്‌നല്‍ സംവിധാനം തകരാറിലായി കൊല്ലം- എറണാകുളം പാതയില്‍ ട്രെയിന്‍ ഗതാഗതം സ്തംഭിച്ചു. കൊല്ലം മേഖലയില്‍ മാത്രം നാലിടത്താണ് ഇന്നലെ സിഗ്‌നല്‍ തകരാറിലായത്. പുലര്‍ച്ചെ രണ്ട് മണിയോടെയാണ് സംഭവം. ഇതേ തുടര്‍ന്ന് രാവിലെ സര്‍വീസ് നടത്തുന്ന പത്തിലേറെ ട്രെയിനുകള്‍ രണ്ടു മണിക്കൂര്‍ വരെ വൈകി. 

പുലര്‍ച്ചെ രണ്ടു മണിയോടെ പെരിനാട്, ശാസ്താംകോട്ട സ്‌റ്റേഷനുകളില്‍ സിഗ്‌നല്‍ തകരാറിലാവുകയായിരുന്നു.  കനത്ത മഴയായതിനാല്‍ തകരാര്‍ പരിഹരിക്കാനുള്ള ശ്രമം വൈകി. പുലര്‍ച്ചെ ആറോടെ കൊല്ലം സ്‌റ്റേഷന്‍ പരിധിയിലും സിഗ്‌നല്‍ തകരാര്‍ ശ്രദ്ധയില്‍പ്പെട്ടു. ഇതാണു ട്രെയിന്‍ ഗതാഗതത്തെ സാരമായി ബാധിച്ചത്. പിന്നീട് താല്‍ക്കാലിക സംവിധാനമൊരുക്കി ട്രെയിനുകള്‍ കടത്തി വിട്ടപ്പോഴേക്കും മറ്റു റൂട്ടുകളിലെയും ഗതാഗതത്തെ പ്രശ്‌നം സാരമായി ബാധിച്ചിരുന്നു.  

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തലയോട്ടി പൊട്ടിയത് മരണ കാരണം, ശരീരത്തില്‍ സമ്മര്‍ദമേറ്റിരുന്നു; കൊച്ചിയിലെ നവജാത ശിശുവിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

കടലില്‍ കുളിക്കുന്നതിനിടെ തിരയില്‍ പെട്ടു, പ്ലസ് ടു വിദ്യാര്‍ഥിയെ കാണാതായി

മാനുഷിക പരിഗണന; ഇറാന്‍ പിടിച്ചെടുത്ത കപ്പലിലെ 17 ഇന്ത്യക്കാരെയടക്കം മുഴുവൻ ജീവനക്കാരെയും മോചിപ്പിച്ചു

ബന്ധുവിനെ രക്ഷിക്കാന്‍ ഇറങ്ങി, കൊല്ലത്ത് ഭാര്യയും ഭര്‍ത്താവും ഉള്‍പ്പെടെ മൂന്നു പേര്‍ മുങ്ങി മരിച്ചു

കോഴിക്കോട് വാടക വീട്ടിൽ കർണാടക സ്വദേശിനി മരിച്ച നിലയിൽ