കേരളം

പാവറട്ടി കസ്റ്റഡി മരണം; എക്‌സൈസ് ഉദ്യോഗസ്ഥര്‍ക്കെതിരെ കൊലക്കുറ്റത്തിന് കേസ്

സമകാലിക മലയാളം ഡെസ്ക്

തൃശ്ശൂര്‍: പാവറട്ടിയില്‍ എക്‌സൈസിന്റെ കസ്റ്റഡിയില്‍ യുവാവ് മരിച്ച സംഭവത്തില്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ പൊലീസ് കൊലക്കുറ്റത്തിന് കേസെടുത്തു. കൊല്ലപ്പെട്ട രഞ്ജിത്തിനെ കസ്റ്റഡിയിലെടുത്ത ഉദ്യോഗസ്ഥര്‍ക്ക് എതിരെയാണ് കേസ്. ഗുരുവായൂര്‍ എസിപിയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘമാണ് കേസ് അന്വേഷിക്കുന്നത്. ഉദ്യോഗസ്ഥര്‍ക്കതിരെ വകുപ്പുതല നടപടി സ്വീകരിക്കാന്‍ അഡീഷണല്‍ എക്‌സൈസ് കമ്മീഷണറും ശുപാര്‍ശ ചെയ്തിട്ടുണ്ട്. ആരോപണവിധേയരായവരെ സര്‍വീസില്‍ നിന്നും ഉടനെ സസ്‌പെന്‍ഡ് ചെയ്യുമെന്നാണ് വിവരം.

തലയ്ക്കും മുതുകിനും ഏറ്റ മുറിവുകളാണ് മരണകാരണം എന്നാണ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍്ട്ടില്‍ പറയുന്നത്. ആകെ പന്ത്രണ്ട് ക്ഷതങ്ങളുണ്ട്. കൈമുട്ടുകൊണ്ട് മര്‍ദിച്ചതാകാം എന്നാണ് സൂചന. നേരത്തെ, മര്‍ദനമേറ്റാണ് രഞ്ജിത്ത് മരിച്ചതെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്തുവന്നിരുന്നു. 

ചൊവ്വാഴ്ചയാണ് മലപ്പുറം തിരൂര്‍ സ്വദേശി രഞ്ജിത്ത് കുമാര്‍ മരിച്ചത്. രണ്ടുകിലോ കഞ്ചാവുമായാണ് രഞ്ജിത്തിനെ പിടികൂടിയത്. തൃശൂര്‍ എക്‌സൈസ് സ്‌പെഷല്‍ സ്‌ക്വാഡാണ് രഞ്ജിത്തിനെ അറസ്റ്റ് ചെയ്തത്. മരണശേഷമാണ് രഞ്ജിത്തിനെ ആശുപത്രിയിലെത്തിച്ചത്. ജീപ്പില്‍ കയറ്റി കൊണ്ടുപോകുന്നതിനിടെ പ്രതിക്ക് തലക്കറക്കമുണ്ടായെന്നും അപസ്മാരത്തിന്റെ ലക്ഷണമുണ്ടായതായും എക്‌സൈസ് പറഞ്ഞിരുന്നു. ആശുപത്രിയിലെത്തിച്ചപ്പോള്‍ ദേഹം മുഴുവന്‍ വെള്ളത്തില്‍ മുക്കിയത് പോലെയായിരുന്നു എന്നാണ് ഡോക്ടര്‍മാര്‍ പറഞ്ഞത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കേരള തീരത്ത് റെഡ് അലർട്ട്; ഉയർന്ന തിരമാലകൾക്ക് സാധ്യത

ഫ്രഷ് ജ്യൂസ് ആരോ​ഗ്യത്തിന് നല്ലതോ? പഴങ്ങൾ പഴങ്ങളായി തന്നെ കഴിക്കാം

കാന്‍സറുമായി പോരാടി; പ്രമുഖ ടിക് ടോക് താരം 26ാം വയസില്‍ മരണത്തിന് കീഴടങ്ങി

കേളപ്പനില്‍ നിന്നുള്ള നാട്ടുവഴികള്‍

ജാതീയ അധിക്ഷേപം; സത്യഭാമയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ സര്‍ക്കാര്‍ വിശദീകരണം തേടി