കേരളം

വിയ്യൂര്‍ ജയിലില്‍ തടവുകാര്‍ അസിസ്റ്റന്റ് പ്രിസണ്‍ ഓഫീസറുടെ പല്ല് അടിച്ചിളക്കി; ബ്ലേഡിന് വരഞ്ഞു

സമകാലിക മലയാളം ഡെസ്ക്

തൃശൂര്‍: വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ അസി. പ്രിസണ്‍ ഓഫിസര്‍ക്കു നേരെ കഞ്ചാവുകേസ് പ്രതികളുടെ ക്രൂരമര്‍ദനം. മുഖത്തേറ്റ ഇടിയില്‍ അസി. പ്രിസണ്‍ ഓഫിസര്‍ എം.ടി. പ്രതീഷിന്റെ രണ്ടു പല്ലുകള്‍ ഇളകി. തടവുകാരെ പിടിച്ചു നിര്‍ത്താന്‍ ശ്രമിക്കുന്നതിനിടെ പ്രതികളിലൊരാള്‍ ബ്ലേഡ് ഉപയോഗിച്ച് പ്രതീഷിന്റെ കയ്യില്‍ വരഞ്ഞ് മുറിവേല്‍പ്പിച്ചു. തടവുകാര്‍ക്കെതിരെ വിയ്യൂര്‍ പൊലീസ് കേസെടുത്തു. 

ഇന്നലെ രാവിലെ എട്ടുമണിയോടെ സെന്‍ട്രല്‍ ജയിലിനുള്ളിലായിരുന്നു സംഭവം. പ്രഭാത കൃത്യങ്ങള്‍ക്കായി തടവുകാരെ പുറത്തിറക്കുന്ന ചുമതലയിലായിരുന്നു കോട്ടയം സ്വദേശി എം.ടി. പ്രതീഷ്. ഒട്ടേറെ കഞ്ചാവുകേസുകളില്‍ പ്രതിയായ നിമേഷ് റോയ്, ഷിയോണ്‍ എന്നിവര്‍ തിരികെ സെല്ലില്‍ കയറാന്‍ കൂട്ടാക്കിയില്ല.

പ്രതീഷ് ആവര്‍ത്തിച്ച് ആവശ്യപ്പെട്ടതോടെ പ്രകോപിതരായ ഇവര്‍ ഒന്നിച്ച് ആക്രമിക്കുകയായിരുന്നു. മുഖത്ത് നിമേഷ് റോയ് ആഞ്ഞിടിച്ചപ്പോഴാണ് പല്ലുകള്‍ ഇളകിയത്. ഇയാളെ പിടിച്ചുവയ്ക്കാന്‍ ശ്രമിക്കുന്നതിനിടെ ഷിയോണ്‍ കയ്യില്‍ കരുതിയ ബ്ലേഡ് ഉപയോഗിച്ച് പ്രതീഷിന്റെ കയ്യില്‍ നീളത്തില്‍ വരഞ്ഞു. ഇതോടെ മറ്റു ജയില്‍ ജീവനക്കാര്‍ ഓടിയെത്തിയാണ് പ്രതികളെ കീഴ്‌പ്പെടുത്തി സെല്ലിനുള്ളിലാക്കിയത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

രാഹുല്‍ഗാന്ധി റായ്ബറേലിയിലേക്ക്; 11 മണിക്ക് പത്രിക സമര്‍പ്പിക്കും; റോഡ് ഷോ

ആരാധകര്‍ക്കായി... മറഡോണയുടെ മൃതദേഹം സെമിത്തേരിയില്‍ നിന്നു മാറ്റണം; ആവശ്യവുമായി മക്കള്‍

രജനീകാന്തിന്റെ ജീവിതം സിനിമയാവുന്നു; ബയോപിക്കിന്റെ അവകാശം സ്വന്തമാക്കി സാജിദ് നദിയാവാല

വയറുവേദനയുമായെത്തി; യുവതിയുടെ വയറ്റില്‍ നിന്ന് പത്തുകിലോഗ്രാമിലേറെ ഭാരമുള്ള മുഴ നീക്കം ചെയ്തു

സ്വര്‍ണവിലയില്‍ ഇടിവ്, ഒറ്റയടിക്ക് കുറഞ്ഞത് 400 രൂപ; 53,000ല്‍ താഴെ