കേരളം

പിവി അന്‍വറിന്റെ തടയണ സന്ദര്‍ശിക്കാനെത്തി; എംഎന്‍ കാരശ്ശേരിക്കെതിരെ കയ്യേറ്റശ്രമം

സമകാലിക മലയാളം ഡെസ്ക്

മലപ്പുറം: പിവി അന്‍വര്‍ എംഎല്‍എയുടെ  തടയണ സന്ദര്‍ശിക്കാനെത്തിയ എം.എന്‍.കാരശ്ശേരിയുടെ നേതൃത്വത്തിലുള്ള സാംസ്‌കാരിക സംഘത്തെ നൂറില്‍ പരം വരുന്ന ആളുകള്‍ തടഞ്ഞു. സന്ദര്‍ശനം പൂര്‍ത്തിയാക്കാനാകാതെ സംഘം മടങ്ങി. അതിനിടെ കാരശ്ശേരിക്കെതിരെ ചിലയാളുകള്‍ കയ്യേറ്റം നടത്തിയാതായി ആരോപണം ഉയര്‍ന്നു. സംഘത്തില്‍ പെട്ട ചിലരുടെ ഫോണ്‍ സംഘം കവര്‍ന്നെടുത്തു.

സിപിഎം ലോക്കല്‍ സെക്രട്ടറിയും സംഘത്തിലുള്ളതായാണ് റിപ്പോര്‍ട്ടുകള്‍. അന്‍വറിന്റെ ക്വാറി ഹാരിസ് എന്ന യുവാവിന്റെ പേരിലാണെന്നും സൂചനയുണ്ട്.  സിആര്‍ നീലകണ്ഠന്‍, കെ അജിത, ഡോ. ആസാദ് എന്നിവരും സംഘത്തിലുണ്ടായിരുന്നു. അന്‍വറിന്റെ സഹായികളാണ് 
ആക്രമണം നടത്തിയതെന്ന് സംഘാംഗങ്ങള്‍ ആരോപിച്ചു.

സാസ്‌കാരിക സംഘത്തിന് നേരെയുണ്ടായ ആക്രമണത്തില്‍ പ്രതിഷേധിച്ച് കോഴിക്കോട് നഗരത്തില്‍ പ്രതിഷേധ പ്രകടനം നടന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മലയാള സിനിമയുടെ 'സുകൃതം'; സംവിധായകന്‍ ഹരികുമാര്‍ അന്തരിച്ചു

അപകടമുണ്ടായാല്‍ പൊലീസ് വരുന്നതുവരെ കാത്തു നില്‍ക്കണോ ?; അറിയേണ്ടതെല്ലാം

ഹാക്കര്‍മാര്‍ തട്ടിപ്പ് നടത്തിയേക്കാം; ആന്‍ഡ്രോയിഡ് ഉപയോക്താക്കള്‍ക്ക് സുരക്ഷാ മുന്നറിയിപ്പ്

'കുഴല്‍നാടന്‍ ശല്യക്കാരനായ വ്യവഹാരി';ആരോപണം ഉന്നയിച്ചവര്‍ മാപ്പുപറയണമെന്ന് സിപിഎം

ക്രിക്കറ്റ് കളിക്കിടെ പന്ത് വന്നടിച്ചത് ജനനേന്ദ്രിയത്തില്‍; 11കാരന്‍ മരിച്ചു