കേരളം

ബൈക്ക് മോഷണം ആരോപിച്ച് നാട്ടുകാര്‍ യുവാവിനെ തല്ലിക്കൊന്നു, കൊലപാതകം നാട്ടുകാര്‍ കെണിയൊരുക്കി കാത്തിരുന്നിട്ട്‌

സമകാലിക മലയാളം ഡെസ്ക്

രാജാക്കാട്: ബൈക്ക് മോഷണം ആരോപിച്ച് നാട്ടുകാര്‍ യുവാവിനെ തല്ലിക്കൊന്നു. ബോഡിമെട്ട് സ്വദേശി ബാബു(45) ആണ് മരിച്ചത്. കേരള-തമിഴ്‌നാട് അതിര്‍ത്തിയിലെ മുന്തലില്‍ വ്യാഴാഴ്ച പുലര്‍ച്ചെയോടെയാണ് സംഭവം. 

ബാബു മോഷണ കേസുകളില്‍ പ്രതിയായിരുന്നു. ഇയാള്‍ ഇവിടേക്ക് എത്തുന്നുണ്ടെന്ന വിവരം ലഭിച്ചതോടെ നാട്ടുകാര്‍ കെണിയൊരുക്കി. ബൈക്ക് മോഷ്ടിക്കാനുള്ള ശ്രമത്തിന് ഇടയിലാണ് പിടികൂടിയത് എന്ന് നാട്ടുകാര്‍ പറയുന്നു. 

ഇയാളെ ക്രൂരമായി മര്‍ദ്ദിച്ചതിന് ശേഷം നാട്ടുകാര്‍ കടന്നു കളഞ്ഞു. അതുവഴി എത്തിയ ഓട്ടോഡ്രൈവര്‍ ഇയാളെ റോഡില്‍ മരിച്ച നിലയില്‍ കിടക്കുന്നതാണ് കണ്ടെത്തിയത്. ഇടുക്കി, തേനി സ്‌റ്റേഷനുകളില്‍ ബാബുവിനെതിരെ മോഷണ കേസുണ്ടെന്ന് പൊലീസ് പറയുന്നു. 

ഓട്ടോ റിക്ഷ മോഷ്ടിച്ചതിനും, വീട് കുത്തി തുറന്ന് മോഷണം നടത്തിയതിനും ഉള്‍പ്പെടെ ഇയാളുടെ പേരില്‍ കേസുണ്ടെന്ന് പൊലീസ് പറയുന്നു. ബോഡിനായ്ക്കന്നൂര്‍ ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ അന്വേഷണം ആരംഭിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

12 സീറ്റില്‍ ജയിക്കും; ഭരണ വിരുദ്ധ വികാരം മറികടക്കാനായി; സിപിഎം വിലയിരുത്തല്‍

ടി20 ലോകകപ്പ്: വിക്കറ്റ് കീപ്പര്‍ ബാറ്റര്‍മാരില്‍ ആദ്യത്തെ ചോയ്‌സ് സഞ്ജു, രാഹുലും പന്തും പരിഗണനയില്‍, റിപ്പോര്‍ട്ട്

മഹാദേവ് ആപ് കേസ്: സ്ഥലത്തില്ല, ഹാജരാകാന്‍ കൂടുതല്‍ സമയം വേണമെന്ന് തമന്ന

അവിശ്വാസിയായ മുസ്ലീങ്ങള്‍ക്ക് ശരിഅത്ത് നിയമം ബാധകമാക്കരുത്; ഹര്‍ജിയില്‍ സുപ്രീംകോടതി നോട്ടീസ്

ഉഷ്ണ തരംഗം തുടരും; പാലക്കാട് ഓറഞ്ച് അലര്‍ട്ട്, കൊല്ലത്തും തൃശൂരും മഞ്ഞ അലര്‍ട്ട്; 'കള്ളക്കടലില്‍' ജാഗ്രത