കേരളം

മദ്യലഹരിയില്‍ സഞ്ചാരം, ഇരുചക്രവാഹനത്തില്‍ നിന്ന് യുവതികള്‍ തെറിച്ചുവീണു, പൊലീസ് കേസ്‌

സമകാലിക മലയാളം ഡെസ്ക്

കരിന്തളം: ഇരുചക്രവാഹനത്തില്‍ സഞ്ചരിക്കവെ മൂന്ന് യുവതികള്‍ റോഡിലേക്ക് തെറിച്ചുവീണത് നാടകീയ സംഭവങ്ങള്‍ക്കിടയാക്കി. മദ്യലഹരിയിലായിരുന്നു ഇവര്‍. ഒടുവില്‍  നാട്ടുകാര്‍ പിടികൂടി ഇവരെ പോലീസിലേല്‍പ്പിച്ചു. വ്യാഴാഴ്ച കരിന്തളം ബാങ്കിനുമുന്നിലാണ് സംഭവം. 

വണ്ടിയില്‍ നിന്ന് വീഴുന്നത് കണ്ടതോടെ പരിക്കേറ്റിരിക്കാം എന്ന് കരുതി ഇവര്‍ക്കരികിലേക്ക് ഒടിയെത്തിയതായിരുന്നു നാട്ടുകാര്‍.  എന്നാല്‍ അടുത്തെത്തിയപ്പോള്‍ മൂന്ന് പേരും മദ്യപിച്ചിട്ടുണ്ടെന്ന് വ്യക്തമായി. നാട്ടുകാര്‍ വിവരമറിയിച്ചതിനെത്തുടര്‍ന്ന് നീലേശ്വരം പോലീസ് സ്ഥലത്തെത്തി ഇവരെ കസ്റ്റഡിയിലെടുക്കാന്‍ ശ്രമിച്ചെങ്കിലും ഇവര്‍ സമ്മതിച്ചില്ല. 

തങ്ങളുടെ ഇരുചക്രവാഹനം ലോക്ക് ചെയ്ത്  താക്കോല്‍ ഇവര്‍ കയ്യില്‍ പിടിച്ചു. പൊലീസ് വാഹനത്തിലേക്ക് ഇവരെ കയറ്റാനും പൊലീസിന് പണിപ്പെടേണ്ടി വന്നു.  ബലംപ്രയോഗിച്ച് ജീപ്പിലേക്ക് കയറ്റാന്‍ ശ്രമിച്ചപ്പോള്‍ ഇവര്‍ എതിര്‍ത്തു. വനിതാ പോലീസ് എത്തിയാലേ കസ്റ്റഡിയിലെടുക്കാന്‍ കഴിയൂ എന്ന് നിലപാടെടുത്ത് ഇവര്‍ ജീപ്പില്‍ കയറാന്‍ തയ്യാറായില്ല. എന്നാല്‍ ഇതിനിടയില്‍ യുവതികള്‍ നാട്ടുകാര്‍ക്കും പോലീസിനുംനേരേ തട്ടിക്കയറി.

യുവതികളിലൊരാള്‍ റോഡില്‍ ഛര്‍ദിക്കുകയും ചെയ്തു. ഒടുവില്‍ വനിതാ പോലീസ് എത്തി ഇവരെ സ്‌റ്റേഷനിലേക്ക് കൊണ്ടുപോയത്. ഉദുമ സ്വദേശിനികളാണ് മൂന്ന് പേരും. ഇവര്‍ക്കെതിരേ പോലീസ് കേസെടുത്തു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സസ്‌പെന്‍സ് അവസാനിച്ചു; റായ്ബറേലിയില്‍ രാഹുല്‍ ഗാന്ധി സ്ഥാനാര്‍ഥി, അമേഠിയില്‍ കിഷോരി ലാല്‍ ശര്‍മ

കൊച്ചിയില്‍ നവജാതശിശുവിനെ എറിഞ്ഞുകൊന്നു; അന്വേഷണം

സിപിഐ നേതാവ് അതുല്‍ കുമാര്‍ അഞ്ജാന്‍ അന്തരിച്ചു

കേരളത്തിലും സ്വകാര്യ ട്രെയിന്‍, സര്‍വീസ് തുടങ്ങുന്നത് ജൂണ്‍ നാലുമുതല്‍, ആദ്യ ടൂര്‍ പാക്കേജ് ഗോവയിലേക്ക്; പ്രീമിയം സൗകര്യങ്ങള്‍

'രജിസ്റ്റർ ചെയ്തതുകൊണ്ട് മാത്രം കാര്യമില്ല; ആചാരപ്രകാരമുള്ള ചടങ്ങുകള്‍ ഇല്ലെങ്കില്‍ ഹിന്ദു വിവാഹത്തിന് സാധുതയില്ല': സുപ്രീംകോടതി