കേരളം

ശബ്ദ നിയന്ത്രണം വേണമെന്ന് നിർദേശം, ഒന്നും നോക്കാതെ പ്രചാരണത്തിന് ഇറങ്ങി ഉമ്മൻചാണ്ടി; അനുസരിപ്പിക്കാൻ ഒപ്പം മറിയാമ്മയും 

സമകാലിക മലയാളം ഡെസ്ക്

പത്തനംതിട്ട: അമേരിക്കയിൽ ചികിത്സയ്ക്ക് ശേഷം ഉമ്മൻചാണ്ടി നേരെ ഇറങ്ങിയത് ഉപതെരഞ്ഞെടുപ്പ് പ്രചാരണത്തിന്. അധികം സംസാരിക്കാൻ പാടില്ലെന്നും ശബ്ദമുയർത്തി സംസാരിക്കുന്നത് ഒഴിവാക്കണമെന്നും ഡോക്ടർമാരുടെ നിർദേശമുള്ളതിനാൽ അത് എങ്ങനെയും അനുസരിപ്പിക്കാൻ ഭാര്യ മറിയാമ്മയും ഒപ്പമുണ്ട്.

 ഫോൺ വിളി അധികം പാടില്ലെന്ന് ഡോക്ടർമാർ കർശന നിർദേശം നൽകിയിട്ടുണ്ട്. പക്ഷേ ഉമ്മൻചാണ്ടിയുടെ ഫോണിന് വിശ്രമമില്ല. പരിശോധനകൾ പൂർത്തിയായെന്നും ചില ചികിത്സകൾ നിർദേശിച്ചിട്ടുണ്ടെന്നും ഉമ്മൻചാണ്ടി പറഞ്ഞു. പക്ഷേ തെരഞ്ഞെടുപ്പ് പ്രചാരണം കഴിഞ്ഞിട്ടേയുള്ളൂ തുടർ ചികിത്സ എന്ന നിലപാടിലാണ് ഉമ്മൻചാണ്ടി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മലയാള സിനിമയുടെ 'സുകൃതം'; സംവിധായകന്‍ ഹരികുമാര്‍ അന്തരിച്ചു

അപകടമുണ്ടായാല്‍ പൊലീസ് വരുന്നതുവരെ കാത്തു നില്‍ക്കണോ ?; അറിയേണ്ടതെല്ലാം

ഹാക്കര്‍മാര്‍ തട്ടിപ്പ് നടത്തിയേക്കാം; ആന്‍ഡ്രോയിഡ് ഉപയോക്താക്കള്‍ക്ക് സുരക്ഷാ മുന്നറിയിപ്പ്

'കുഴല്‍നാടന്‍ ശല്യക്കാരനായ വ്യവഹാരി';ആരോപണം ഉന്നയിച്ചവര്‍ മാപ്പുപറയണമെന്ന് സിപിഎം

ക്രിക്കറ്റ് കളിക്കിടെ പന്ത് വന്നടിച്ചത് ജനനേന്ദ്രിയത്തില്‍; 11കാരന്‍ മരിച്ചു