കേരളം

പന്നിയിറച്ചി ഓര്‍ഡര്‍ ചെയ്തു, നല്‍കിയത് ബീഫ്: ഹോട്ടല്‍ വെയിറ്റര്‍ക്ക് നേരെ ആക്രമണം

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: ബീഫ് കറി വിറ്റതിന് ഹോട്ടല്‍ ജീവനക്കാരനെ ആക്രമിച്ചെന്ന രീതിയില്‍ പുറത്ത് വരുന്ന പ്രചരണങ്ങള്‍ തെറ്റാണെന്ന് പൊലീസ്. മൂവാറ്റുപുഴയ്ക്ക് സമീപം വാഴക്കുളത്ത് കഴിഞ്ഞ ദിവസം പന്നിയിറച്ചി ഓര്‍ഡര്‍ ചെയ്ത യുവാവിന് ബീഫ് നല്‍കിയ വെയ്റ്ററെ കയ്യേറ്റം ചെയ്തിരുന്നു. യുവാവിന് ബീഫ് കഴിച്ചാല്‍ അലര്‍ജി വരുന്നതിനാലാണ് പ്രകോപിതനായത്.

എന്നാല്‍ ഈ സംഭവത്തിന്റെ പേരില്‍ ചിലര്‍ രാഷ്ട്രീയ മുതലെടുപ്പ് നടത്തുകയാണെന്നാണ് പൊലീസ് പറയുന്നത്. ബീഫ് കറി വില്‍പന നടത്തിയതിന് വാഴക്കുളത്ത് ഹോട്ടല്‍ ജീവനക്കാരനെ ആക്രമിച്ചെന്നാണ് ചില ആളുകള്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിപ്പിക്കുന്നുണ്ട്. 

കപ്പക്കൊപ്പം പന്നിയിറച്ചി ഓര്‍ഡര്‍ ചെയ്ത യുവാവിന് നല്‍കിയത് ബീഫായിരുന്നു. രാജൂസ് ഹോട്ടലിലെ സ്ഥിരം സന്ദര്‍ശകനായ യുവാവിന് ബീഫ് അലര്‍ജിയുള്ള വിവരത്തെക്കുറിച്ച് ഹോട്ടലുകാര്‍ക്ക് അറിവില്ലാരുന്നു. കംപ്യൂട്ടര്‍ സ്ഥാപനത്തിന്റെ ഉടമയായ അരുണ്‍ ശ്രീധറാണ് പന്നിക്ക് പകരം ബീഫ് വിളമ്പിയതിന് വെയിറ്ററെ കൈകാര്യം ചെയ്തത്. 

സ്ഥിരം സന്ദര്‍ശകനായ അരുണിന് വെയിറ്ററായ സോനു ടോമിയാണ് പന്നിക്ക് പകരം ബീഫ് വിളമ്പിയത്. സംഭവം ശ്രദ്ധയില്‍പ്പെട്ട അരുണ്‍ പ്രകോപിതനാവുകയായിരുന്നു. കറി വെയിറ്ററുടെ നേരെ എറിഞ്ഞതോടെ സംഭവം സംഘര്‍ഷത്തിലെത്തുകയായിരുന്നു. എന്നാല്‍ ബീഫ് വില്‍പനയുമായി സംബന്ധിച്ച് തര്‍ക്കം, സംഘര്‍ഷം എന്ന നിലക്കാണ് സംഭവം പ്രചരിച്ചതെന്ന് പൊലീസ് വ്യക്തമാക്കി. 

ബീഫ് വില്‍പനയുമായി ബന്ധിപ്പിച്ച് സംഘര്‍ഷത്തിന് രാഷ്ട്രീയ മുതലെടുപ്പിന് ചിലര്‍ ശ്രമിക്കുന്നുണ്ടെന്ന് പൊലീസ് വിശദമാക്കി. സംഘര്‍ഷത്തില്‍ ആര്‍ക്കും ഗുരുതര പരിക്കില്ലെന്നും ഇരുവരും തമ്മില്‍ രമ്യതയിലെത്തിയെന്നും പൊലീസ് വിശദമാക്കി. നേരത്തെ അരുണ്‍ ശ്രീധറിനെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ വാഴക്കുളത്ത് പ്രതിഷേധം സംഘടിപ്പിച്ചിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തലയോട്ടി പൊട്ടിയത് മരണ കാരണം, ശരീരത്തില്‍ സമ്മര്‍ദമേറ്റിരുന്നു; കൊച്ചിയിലെ നവജാത ശിശുവിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

കടലില്‍ കുളിക്കുന്നതിനിടെ തിരയില്‍ പെട്ടു, പ്ലസ് ടു വിദ്യാര്‍ഥിയെ കാണാതായി

മാനുഷിക പരിഗണന; ഇറാന്‍ പിടിച്ചെടുത്ത കപ്പലിലെ 17 ഇന്ത്യക്കാരെയടക്കം മുഴുവൻ ജീവനക്കാരെയും മോചിപ്പിച്ചു

ബന്ധുവിനെ രക്ഷിക്കാന്‍ ഇറങ്ങി, കൊല്ലത്ത് ഭാര്യയും ഭര്‍ത്താവും ഉള്‍പ്പെടെ മൂന്നു പേര്‍ മുങ്ങി മരിച്ചു

കോഴിക്കോട് വാടക വീട്ടിൽ കർണാടക സ്വദേശിനി മരിച്ച നിലയിൽ