കേരളം

കാസര്‍കോട് പാചക വാതക ടാങ്കര്‍ മറിഞ്ഞ് വാതകം ചോര്‍ന്നു; സമീപവാസികളെ ഒഴിപ്പിച്ചു

സമകാലിക മലയാളം ഡെസ്ക്

കാസര്‍കോട്: ദേശീയപാതയില്‍ മംഗലാപുരത്തു നിന്നു കാസര്‍കോട്ടേക്കു വന്ന പാചക വാതക ടാങ്കര്‍ മറിഞ്ഞു. അടുക്കത്തുവയലില്‍ വച്ചായിരുന്നു അപകടം. വാതകച്ചോര്‍ച്ച ഉണ്ടായതിനാല്‍ പാതയിലെ ഗതാഗതം നിരോധിച്ചു. 

രാത്രി 1 മണിയോടെയാണ് ടാങ്കര്‍ മറിഞ്ഞത്.അപകട സാധ്യതയുള്ളതിനാല്‍ ഒരു കിലോ മീറ്റര്‍ ചുറ്റളവിലുള്ള വീട്ടുകാരെ ഒഴിപ്പിച്ചു. മേഖലയിലെ വൈദ്യുതിബന്ധം വിച്ഛേദിച്ചിട്ടുണ്ട്. അഗ്‌നി രക്ഷാസേന ടാങ്കര്‍ തണുപ്പിക്കാന്‍ ശ്രമം തുടങ്ങി. ഇതുവഴിയുള്ള ട്രെയിന്‍ ഗതാഗാതവും താല്‍ക്കാലികമായി നിര്‍ത്തിവച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തലയോട്ടി പൊട്ടിയത് മരണ കാരണം, ശരീരത്തില്‍ സമ്മര്‍ദമേറ്റിരുന്നു; കൊച്ചിയിലെ നവജാത ശിശുവിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

കടലില്‍ കുളിക്കുന്നതിനിടെ തിരയില്‍ പെട്ടു, പ്ലസ് ടു വിദ്യാര്‍ഥിയെ കാണാതായി

മാനുഷിക പരിഗണന; ഇറാന്‍ പിടിച്ചെടുത്ത കപ്പലിലെ 17 ഇന്ത്യക്കാരെയടക്കം മുഴുവൻ ജീവനക്കാരെയും മോചിപ്പിച്ചു

ബന്ധുവിനെ രക്ഷിക്കാന്‍ ഇറങ്ങി, കൊല്ലത്ത് ഭാര്യയും ഭര്‍ത്താവും ഉള്‍പ്പെടെ മൂന്നു പേര്‍ മുങ്ങി മരിച്ചു

കോഴിക്കോട് വാടക വീട്ടിൽ കർണാടക സ്വദേശിനി മരിച്ച നിലയിൽ