കേരളം

ദേശീയപാതയില്‍ അര്‍ധരാത്രി യുവാക്കളെ ആക്രമിച്ച് 17 ലക്ഷത്തിന്റെ കവര്‍ച്ച; 14 അംഗ ക്വട്ടേഷന്‍ സംഘം അറസ്റ്റില്‍

സമകാലിക മലയാളം ഡെസ്ക്

കല്‍പ്പറ്റ:  വയനാട്ടില്‍ ഹൈവേയില്‍ അര്‍ധരാത്രി യുവാക്കളെ ആക്രമിച്ച് കവര്‍ച്ച നടത്തിയ 14 അംഗ സംഘം അറസ്റ്റില്‍. മൈസൂരില്‍ നിന്നും സ്വര്‍ണം വിറ്റ് മടങ്ങുകയായിരുന്ന വയനാട് സ്വദേശികളെ ആക്രമിച്ച് 17 ലക്ഷമാണ് കഴിഞ്ഞ ദിവസം മോഷണ സംഘം കവര്‍ന്നത്. 

മീനങ്ങാടി വൈത്തിരി പൊലീസാണ് പ്രതികളെ പിടികൂടിയത്.  മോഷണവുമായി ബന്ധപ്പെട്ട് കൂടുതല്‍ അറസ്റ്റ് ഉണ്ടാകുമെന്ന് ജില്ലാ പോലീസ് മേധാവി പറഞ്ഞു. തൃശൂര്‍ കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന വന്‍ ക്വട്ടേഷന്‍ സംഘമാണ് പിടിയിലായത്. രേഖകളില്ലാതെ പണവുമായി സഞ്ചരിക്കുന്നവരെയാണ് ഇവര്‍ ലക്ഷ്യമിട്ടിരുന്നത്.

കഴിഞ്ഞദിവസം അര്‍ധരാത്രിയാണ് വയനാട്ടില്‍ നാടിനെ നടുക്കിയ മോഷണം നടന്നത്. പിടിയിലായ മോഷണ സംഘത്തിനെതിരെ സമാന രീതിയില്‍ കവര്‍ച്ച നടത്തിയതിന് സംസ്ഥാനത്തിന്റെ വിവിധയിടങ്ങളില്‍ കേസുണ്ട്. 

പിടിയിലായ സംഘത്തിലെ 14 പേരുടെയും അറസ്റ്റ് ഇന്നലെ തന്നെ രേഖപ്പെടുത്തിയിരുന്നു. തൃശൂര്‍ സ്വദേശികളായ സംഘത്തിലെ ഒരാള്‍കൂടി ഇനി പിടിയിലാകാനുണ്ട്. ഇയാള്‍ക്കായി തിരച്ചില്‍ തുടരുകയാണ്. പ്രതികളെ ഇന്ന് കോടതിയില്‍ ഹാജരാക്കും.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മാസപ്പടി കേസിൽ മുഖ്യമന്ത്രിക്കും മകൾക്കുമെതിരെ അന്വേഷണമില്ല; മാത്യു കുഴൽനാടന്റെ ഹർജി തള്ളി

'കുഞ്ഞേ മാപ്പ് !'; കളിപ്പാട്ടവും പൂക്കളും, സല്യൂട്ട് നല്‍കി പൊലീസ്; നവജാത ശിശുവിന്റെ മൃതദേഹം സംസ്‌കരിച്ചു

45ാം വിവാഹവാർഷികം ആഘോഷിച്ച് മമ്മൂട്ടിയും സുൽഫത്തും; ആശംസകളുമായി ദുൽഖർ

പത്താംക്ലാസില്‍ 99.47 ശതമാനം വിജയം; ഐസിഎസ് ഇ, ഐഎസ് സി പരീക്ഷാ ഫലം പ്രഖ്യാപിച്ചു

'അമിതാഭ് ബച്ചന്‍ കഴിഞ്ഞാല്‍ ആളുകള്‍ ഏറ്റവും സ്‌നേഹിക്കുന്നത് എന്നെ': കങ്കണ റണാവത്ത്