കേരളം

കൂടത്തായി കൊലപാതകം: സയനൈഡ് കോയമ്പത്തൂരില്‍ നിന്ന്, ജോളിയുടെ അടക്കം കസ്റ്റഡി നീട്ടി 

സമകാലിക മലയാളം ഡെസ്ക്

താമരശ്ശേരി: കൂടത്തായി കൊലപാതക പരമ്പരക്കേസില്‍ അറസ്റ്റിലായ ജോളി ഉള്‍പ്പെടെയുള്ള മൂന്ന് പ്രതികളുടേയും കസ്റ്റഡി കാലാവധി നീട്ടി. വെള്ളിയാഴ്ച നാല് മണി വരെയാണ് കസ്റ്റഡി നീട്ടിയത്. മൂന്നുദിവസം നീട്ടി നൽകണമെന്നാണ് പൊലീസ് ആവശ്യപ്പെട്ടതെങ്കിലും രണ്ടു ദിവസമാണ് കോടതി അനുവദിച്ചത്.  

താമരശ്ശേരി കോടതിയില്‍ ഹാജരാക്കിയ പ്രതികളുടെ ജാമ്യാപേക്ഷ 19-ന് പരിഗണിക്കും. പൊലീസിനെതിരെ പരാതി ഒന്നുമില്ലെന്ന് ഏഴു ദിവസത്തെ കസ്റ്റഡി കാലാവധിക്ക് ശേഷം ഹാജരാക്കിയപ്പോൾ പ്രതികൾ കോടതിയെ അറിയിച്ചു. 

കോയമ്പത്തൂരില്‍ നിന്നാണ് സയനൈഡ് കൊണ്ടുവന്നതെന്ന് പൊലീസ് കോടതിയെ അറിയിച്ചു. പ്രതികളുമായി കോയമ്പത്തൂര് പോയി തെളിവെടുപ്പ് നടത്തണമെന്നും ഇതിനായി മൂന്ന് ദിവസം അനുവദിക്കണമെന്നുമായിരുന്നു പ്രോസിക്യൂഷന്റെ ആവശ്യം. എന്നാൽ ഇതിനെതിരെ പ്രതികളുടെ അഭിഭാഷകർ  രംഗത്തെത്തിയതിനെ തുടർന്നാണ് രണ്ട് ദിവസമാക്കിയത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'400 സ്ത്രീകളെ ബലാത്സംഗം ചെയ്ത കുറ്റവാളി; പ്രജ്വല്‍ രേവണ്ണയെ തടഞ്ഞില്ല, ഇതാണ് മോദിയുടെ ഗ്യാരണ്ടി'

'രാജ്യത്തെ പെണ്‍മക്കള്‍ തോറ്റു, ബ്രിജ്ഭൂഷണ്‍ ജയിച്ചു'; കരണ്‍ ഭൂഷണെ സ്ഥാനാര്‍ഥിയാക്കിയതില്‍ സാക്ഷി മാലിക്

'ഗുഡ്‌സ് വാഹനങ്ങളില്‍ കൊണ്ടുപോകേണ്ടവ ഇരുചക്ര വാഹനത്തില്‍ കയറ്റരുത്'; മുന്നറിയിപ്പുമായി മോട്ടോര്‍ വാഹന വകുപ്പ്

യുവ സം​ഗീത സംവിധായകൻ പ്രവീൺ കുമാർ അന്തരിച്ചു

ട്രാവിസും നിതീഷും തിളങ്ങി; രാജസ്ഥാനെതിരെ 200 കടന്ന് ഹൈദരാബാദ്