കേരളം

എകെ ആന്റണിക്ക് നിറംമാറുന്ന ജന്തുവിന്റെ സ്വഭാവം: കാനം രാജേന്ദ്രന്‍

സമകാലിക മലയാളം ഡെസ്ക്

മഞ്ചേശ്വരം: കോണ്‍ഗ്രസ് നേതാവ് എകെ ആന്റണിക്ക് നിറംമാറുന്ന ജന്തുവിന്റെ സ്വഭാവമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. മഞ്ചേശ്വരത്ത് വന്ന് ശബരിമല വിഷയത്തില്‍ സര്‍ക്കാര്‍ വിശ്വാസികളെ വഞ്ചിച്ചു എന്ന് പ്രസംഗിച്ച എകെ ആന്റണിക്ക്  സുപ്രീം കോടതിയുടെ സ്ത്രീപ്രവേശന വിധിയെ സ്വാഗതം ചെയ്ത എഎസിസിയുടെയും രാഹുല്‍ഗാന്ധിയുടെയും നിലപാടാണോ എന്ന് വ്യക്തമാക്കണമെന്ന് കാനം പറഞ്ഞു.

ഡല്‍ഹിയില്‍ ഇരിക്കുമ്പോള്‍ പറയുന്ന കാര്യങ്ങള്‍ മഞ്ചേശ്വരത്ത് എത്തുമ്പോള്‍ മാറ്റിപ്പറയുന്ന ആന്റണിക്ക് നിറം മാറുന്ന ജന്തുവിന്റെ സ്വഭാവമാണ്. നാട്ടുകാരനായ സ്ഥാനാര്‍ഥി ശങ്കര്‍റൈയെ ജനങ്ങള്‍ ഏറ്റെടുത്തുകഴിഞ്ഞുവെന്നും എല്‍ഡിഎഫ് വന്‍ വിജയംനേടുമെന്നും അദ്ദേഹം പറഞ്ഞു.

രാജ്യത്തെ ഏറ്റവും മോശപ്പെട്ട സാമ്പത്തിക സ്ഥിതിയിലേക്ക് ബിജെപി സര്‍ക്കാര്‍ തള്ളിവിട്ടു. ജനങ്ങളെ ഭിന്നിപ്പിച്ച് അധികാരം നിലനിര്‍ത്താനാണ് ബിജെപിയും യുഡിഎഫും ശ്രമിക്കുന്നത്. ദുര്‍ഘട സാഹചര്യങ്ങള്‍ നേരിട്ടിട്ടും ജനങ്ങളെ കൂടെ നിര്‍ത്തി സര്‍ക്കാര്‍ പ്രളയവും ഓഖിയുമെല്ലാം അതിജീവിച്ചു. ജനങ്ങള്‍ കേന്ദ്രബിന്ദുവാകുന്ന വികസനമാണ് എല്‍ഡിഎഫ് സര്‍ക്കാര്‍ നടപ്പാക്കുന്നത്. എല്‍ഡിഎഫ് സര്‍ക്കാരിനും മുഖ്യമന്ത്രിയുടെ കരങ്ങള്‍ക്കും കരുത്ത് പകരാന്‍ മഞ്ചേശ്വരത്തും എല്‍ഡിഎഫ് സ്ഥാനാര്‍ഥി വിജയിക്കണമെന്നും കാനം കൂട്ടിച്ചേര്‍ത്തു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സ്‌പോട്ട് ബുക്കിങ് ഇല്ല; ശബരിമലയില്‍ അയ്യപ്പ ദര്‍ശനത്തിന് ഓണ്‍ലൈന്‍ ബുക്കിങ് മാത്രം

ബസില്‍ ചാടിക്കയറി, പിടിവിട്ട് വീണു; തലയിലൂടെ ചക്രം കയറിയിറങ്ങി മധ്യവയസ്‌കന് ദാരുണാന്ത്യം

ജാക്കറ്റിലും ലെഗ്ഗിന്‍സിലും സ്വര്‍ണം ഒളിപ്പിച്ചു കടത്തി; അഫ്ഗാന്‍ നയതന്ത്ര ഉദ്യോഗസ്ഥ മുംബൈയില്‍ പിടിയില്‍

ബിജെപി സ്ഥാനാര്‍ഥി പ്രണീത് കൗറിന്റെ പ്രചാരണത്തിനിടെ പ്രതിഷേധം; കര്‍ഷകന്‍ മരിച്ചു

'യുവന് ഭക്ഷണം വാരിക്കൊടുത്ത് ഇളയരാജ'; മൗറീഷ്യസില്‍ വച്ച് കണ്ടുമുട്ടി അച്ഛനും മകനും