കേരളം

പരുന്ത് തേനീച്ച കൂട്ടില്‍ കുത്തി, ഇളകിയെത്തിയ തേനീച്ചകളുടെ കുത്തേറ്റ് തിരുവല്ല സ്വദേശി മരിച്ചു

സമകാലിക മലയാളം ഡെസ്ക്

തിരുവല്ല: ഇളകി വന്ന തേനീച്ച കൂട്ടത്തിന്റെ കുത്തേറ്റ് ചികിത്സയിലായിരുന്നയാള്‍ മരിച്ചു. ചാത്തങ്കരി കളത്തിപറമ്പില്‍ കെ ഒ ജോര്‍ജ്(86) ആണ് മരിച്ചത്. ചൊവ്വാഴ്ചയാണ് ജോര്‍ജിന് തേനിച്ചകളുടെ കുത്തേല്‍ക്കുന്നത്.

വീട്ടില്‍ നിന്ന് റോഡിലേക്ക് നടന്നു വരികയായിരുന്നു ഇയാള്‍. ചാത്തങ്കരി മാര്‍ത്തോമ പള്ളിക്ക് മുന്‍പില്‍ നിന്ന് മൂലേപ്പടിയിലേക്ക് പോവുന്ന റോഡില്‍ വെച്ചാണ് സംഭവം. ഇവരുടെ പുരയിടത്തില്‍ തന്നെയുള്ള മാവിന്റെ ഉയരമുള്ള കൊമ്പില്‍ കൂടുകൂട്ടിയിരുന്ന തേനീച്ചകളാണ് ആക്രമിച്ചത്. 

തേനീച്ചക്കൂട്ടില്‍ പരുന്ത് കൊത്തിയതോടെയാണ് തേനീച്ചകള്‍ ഇളകിയെത്തിയതെന്നാണ് നാട്ടുകാര്‍ പറയുന്നത്. വലിപ്പമുള്ള തേനീച്ചകളായിരുന്നു ഇവ. ജോര്‍ജിന്റെ ശരീരം മുഴുവന്‍ പറ്റിപ്പിടിച്ച് നിന്ന് ഇവ കുത്തി. ജോര്‍ജിന്റെ കരച്ചില്‍ കേട്ട് ഓടിയെത്തിയ സമീപവാസികള്‍ തീകത്തിച്ചാണ് തേനീച്ചകളെ അകറ്റിയത്. 

കുറേ തേനീച്ചകള്‍ ഇയാളുടെ ശരീരത്തില്‍ കൊമ്പാഴ്ത്തി ഇരുന്നിരുന്നു. നാട്ടുകാര്‍ ഇവയെ പറിച്ചുമാറ്റി. രക്ഷാപ്രവര്‍ത്തനത്തിന് ഇടയില്‍ ജേര്‍ജിന്റെ ഭാര്യയ്ക്കും മറ്റ് നാട്ടുകാര്‍ക്കും തേനീച്ചകളുടെ കുത്തേറ്റു. ചിറ്റാറില്‍ നിന്ന് ആദിവാസി വിഭാഗത്തില്‍പ്പെട്ടവര്‍ എത്തി തേനീച്ചക്കൂട് നശിപ്പിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

രാഹുല്‍ഗാന്ധി റായ്ബറേലിയിലേക്ക്; 11 മണിക്ക് പത്രിക സമര്‍പ്പിക്കും; റോഡ് ഷോ

ആരാധകര്‍ക്കായി... മറഡോണയുടെ മൃതദേഹം സെമിത്തേരിയില്‍ നിന്നു മാറ്റണം; ആവശ്യവുമായി മക്കള്‍

രജനീകാന്തിന്റെ ജീവിതം സിനിമയാവുന്നു; ബയോപിക്കിന്റെ അവകാശം സ്വന്തമാക്കി സാജിദ് നദിയാവാല

വയറുവേദനയുമായെത്തി; യുവതിയുടെ വയറ്റില്‍ നിന്ന് പത്തുകിലോഗ്രാമിലേറെ ഭാരമുള്ള മുഴ നീക്കം ചെയ്തു

സ്വര്‍ണവിലയില്‍ ഇടിവ്, ഒറ്റയടിക്ക് കുറഞ്ഞത് 400 രൂപ; 53,000ല്‍ താഴെ