കേരളം

തിരുപ്പതി ലഡ്ഡുവിന് ഈ കശുവണ്ടി പോര; കൊല്ലത്തുനിന്ന് അയച്ചത് നിലവാരമില്ലാത്ത ലോഡ്; തിരിച്ചയച്ചു

സമകാലിക മലയാളം ഡെസ്ക്

കൊല്ലം: തിരുപ്പതി വെങ്കിടേശ്വര ക്ഷേത്രത്തിലെ പ്രസാദമായ ലഡ്ഡുവില്‍ ചേര്‍ക്കുന്നതിന്, ദേവസ്വവുമായുള്ള കരാര്‍ പ്രകാരം കാപ്പക്‌സ് അയച്ച കശുവണ്ടി തിരിച്ചയച്ചു. ഗുണനിലവാമില്ലെന്നു ചൂണ്ടിക്കാട്ടിയാണ് കൊല്ലത്തുനിന്ന് അയച്ച ആദ്യ ലോഡ് കശുവണ്ടി തിരിച്ചയച്ചതെന്ന് ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

സംസ്ഥാനത്തെ കശുവണ്ടി തൊഴിലാളികളുടെ അപ്പക്‌സ് സഹകരണ സംഘമായ കാപ്പക്‌സിനെ പുനരുദ്ധരിക്കുന്നതിനുള്ള ശ്രമങ്ങളിലെ നിര്‍ണായക ചുവടായാണ്, തിരുപ്പതി ദേവസ്വവുമായുള്ള കരാര്‍ വിലയിരുത്തപ്പെട്ടത്. ആദ്യ ലോഡ് കശുവണ്ടി തന്നെ തിരിച്ചയച്ചതോടെ പുനരുദ്ധാരണ ശ്രമങ്ങള്‍ക്കു തിരിച്ചടിയേറ്റതായി റിപ്പോര്‍ട്ടില്‍ പറയുന്നു.

ഗുണനിലവാരക്കുറവും പൊടിയും ഉള്ളതുകൊണ്ടാണ് കശുവണ്ടി തിരിച്ചയച്ചത്. ഇത്തരത്തിലുള്ള കശുവണ്ടി ഉപയോഗിച്ചാല്‍ ലഡ്ഡുവിന്റെ ഗുണനിലവാരത്തെ ബാധിക്കുമെന്നാണ് അധികൃതര്‍ ചൂണ്ടിക്കാട്ടിയിരിക്കുന്നത്. അഞ്ചു ടണ്‍ ആണ് ആദ്യ ലോഡില്‍ ഉണ്ടായിരുന്നത്.

ഒക്ടോബര്‍ മൂന്നിന് മന്ത്രി മേഴ്‌സിക്കുട്ടിയമ്മ ഫ്‌ലാഗ് ഓഫ് ചെയ്താണ് തിരുപ്പതിയിലേക്ക് കാപ്പക്‌സ് കശുവണ്ടി ലോഡ് അയച്ചത്. അതേസമയം കാഷ്യു കോര്‍പ്പറേഷന്‍ അയച്ച കശുവണ്ടി തിരുപ്പതി ക്ഷേത്രം അധികൃതര്‍ കൈപ്പറ്റിയിട്ടുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ലോറി മെട്രോ തൂണിലേക്ക് ഇടിച്ചുകയറി; രണ്ട് മരണം

പലസ്തീനെ പിന്തുണച്ച് വിദ്യാർത്ഥികൾ; അമേരിക്കൻ യൂണിവേഴ്സിറ്റികളിൽ പ്രതിഷേധം ശക്തം; 282 പേർ അറസ്റ്റില്‍

ഫുള്‍ക്രുഗിന്റെ ഗോള്‍; ചാമ്പ്യന്‍സ് ലീഗ് സെമിയില്‍ പിഎസ്ജിയെ വീഴ്ത്തി ബൊറൂസിയ ഡോര്‍ട്മുണ്ട്

രാവിലെ 10 മുതൽ വൈകുന്നേരം 4 വരെ കായിക മത്സരങ്ങൾ വേണ്ട; നിയന്ത്രണവുമായി സർക്കാർ

സ്പിന്നില്‍ കുരുങ്ങി ചെന്നൈ; അനായാസം ജയിച്ചു കയറി പഞ്ചാബ്