കേരളം

മലരിക്കലിലെ ആമ്പല്‍വസന്തം 15 ദിവസം കൂടി; 600 ഏക്കറിലെ കാഴ്ച കാണാന്‍ 21 മുതല്‍ പ്രത്യേക ബോട്ട് സര്‍വീസ്

സമകാലിക മലയാളം ഡെസ്ക്

കോട്ടയം; മലരിക്കലിലെ ആമ്പല്‍ ഹിറ്റായതോടെ സോഷ്യല്‍ മീഡിയയില്‍ എങ്ങും പിങ്ക് വസന്തമാണ്. കോട്ടയം മലരിക്കലിലെ മനോഹരമായ ആമ്പല്‍ കാഴ്ച കാണാന്‍ മറ്റ് ജില്ലകളില്‍ നിന്നുള്‍പ്പടെ നിരവധി പേരാണ് എത്തുന്നത്. ആമ്പല്‍ വസന്തം മലരിക്കലിന്റെ മുഖമായി മാറിയതോടെ 15 ദിവസത്തേക്കു കൂടി ഇത് നീട്ടാനാണ് തീരുമാനം. ആമ്പല്‍ നീക്കിയിട്ട് വേണം പാടശേഖരങ്ങളില്‍ കൃഷിയിറക്കാന്‍. പാടശേഖരങ്ങളില്‍ വെള്ളംവറ്റുന്ന സ്ഥലങ്ങളില്‍ കൃഷിക്കുള്ള ഒരുക്കങ്ങള്‍ തുടങ്ങി. എന്നാല്‍ ആമ്പല്‍ കാഴ്ച ആസ്വദിക്കാന്‍ രണ്ടാഴ്ച കൂടി അവസരം ഉണ്ടാകുമെന്നു നദീ സംയോജന പദ്ധതി കോഓര്‍ഡിനേറ്റര്‍ കെ. അനില്‍കുമാര്‍ പറഞ്ഞു.

ആമ്പല്‍ നീക്കം ചെയ്യുന്നത് നീട്ടിയതോടെ ടൂറിസ് ശക്തിപ്പെടുത്താന്‍ പ്രത്യേക ബോട്ട് സര്‍വീസ് ആരംഭിച്ചു. 21 മുതല്‍ ഏതാനും ദിവസങ്ങളിലേക്കാണ് ബോട്ടില്‍ യാത്ര ചെയ്ത് എല്ലായിടവും കാണാനുള്ള അവസരവും ഉണ്ടാകവുക. കാഞ്ഞിരം ജെട്ടിയില്‍ നിന്നു മലരിക്കലിലേക്ക് ഇപ്പോള്‍ ബസ് സര്‍വീസ് ഉണ്ട്. ഇവിടെ നിന്നു ബോട്ടില്‍ പോകാനുള്ള സൗകര്യമാണ് തിങ്കളാഴ്ച മുത്ല്‍ ഏര്‍പ്പെടുത്തുന്നത്. തിരുവാര്‍പ്പ് വെട്ടിക്കാടും മലരിക്കലും ഇറമ്പവും പഴുക്കനിലവും കാണാനാണ് ബോട്ട് സര്‍വീസിലൂടെ സൗകര്യം ഉണ്ടാവുക. 600 ഏക്കര്‍ സ്ഥലത്താണ് ആമ്പല്‍ വ്യാപിച്ച് കിടക്കുന്നത്. വെള്ളം ഉള്‍വലിയുന്ന മുറയ്ക്ക് കൃഷിക്കായി പാടശേഖരം ഒരുക്കുന്നുണ്ട്.

ആമ്പല്‍ വിടര്‍ന്നു നില്‍ക്കുന്നതു കാണാന്‍ അതിരാവിലെ തന്നെ എത്തണം. പത്ത് മണിയോടെ ആമ്പലുകള്‍ കൂമ്പിപ്പോകും. വന്‍കിട ഫോട്ടോഷൂട്ടും കിടിലന്‍ വെഡ്ഡിങ് ആല്‍ബങ്ങളുമെല്ലാം മലരിക്കലില്‍ ചിത്രീകരിക്കുന്നുണ്ട്. കോട്ടയത്തു നിന്ന് ഇല്ലിക്കല്‍ കവലയില്‍ എത്തുക. തിരുവാര്‍പ്പ് റോഡില്‍ ഇടത്തോട്ട് തിരിയുക. കാഞ്ഞിരം ബോട്ട് ജെട്ടി റോഡിലൂടെ കാഞ്ഞിരം പാലം കയറി ഇറങ്ങുന്ന സ്ഥലമാണ് മലരിക്കല്‍. കുമരകത്തു നിന്നെത്തുന്നവര്‍ ഇല്ലിക്കലില്‍ എത്തി വലത്തോട്ട് തിരിഞ്ഞു തിരുവാര്‍പ്പ് റോഡിലൂടെ വേണം പോകാന്‍.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'400 സ്ത്രീകളെ ബലാത്സംഗം ചെയ്ത കുറ്റവാളി; പ്രജ്വല്‍ രേവണ്ണയെ തടഞ്ഞില്ല, ഇതാണ് മോദിയുടെ ഗ്യാരണ്ടി'

'രാജ്യത്തെ പെണ്‍മക്കള്‍ തോറ്റു, ബ്രിജ്ഭൂഷണ്‍ ജയിച്ചു'; കരണ്‍ ഭൂഷണെ സ്ഥാനാര്‍ഥിയാക്കിയതില്‍ സാക്ഷി മാലിക്

'ഗുഡ്‌സ് വാഹനങ്ങളില്‍ കൊണ്ടുപോകേണ്ടവ ഇരുചക്ര വാഹനത്തില്‍ കയറ്റരുത്'; മുന്നറിയിപ്പുമായി മോട്ടോര്‍ വാഹന വകുപ്പ്

യുവ സം​ഗീത സംവിധായകൻ പ്രവീൺ കുമാർ അന്തരിച്ചു

ട്രാവിസും നിതീഷും തിളങ്ങി; രാജസ്ഥാനെതിരെ 200 കടന്ന് ഹൈദരാബാദ്