കേരളം

ഉപതെരഞ്ഞെടുപ്പ്: നാളെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും സര്‍ക്കാര്‍- സ്വകാര്യ സ്ഥാപനങ്ങള്‍ക്കും അവധി

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: വോട്ടെടുപ്പ് ദിവസമായ നാളെ എറണാകുളം നിയോജക മണ്ഡലത്തിന്റെ പരിധിയില്‍ വരുന്ന വിവിധ സ്ഥാപനങ്ങള്‍ക്ക് സര്‍ക്കാര്‍ പൊതു അവധി പ്രഖ്യാപിച്ചു. വിവിധ സര്‍ക്കാര്‍ ഓഫീസുകള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും പുറമേ അര്‍ദ്ധ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും വാണിജ്യ സ്ഥാപനങ്ങള്‍ക്കും നെഗോഷ്യബിള്‍ ഇന്‍സ്ട്രുമെന്റ് ആക്ട് പ്രകാരമാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്.

വിവിധ സ്വകാര്യ സ്ഥാപനങ്ങളിലെയും വ്യവസായ കേന്ദ്രങ്ങളിലെയും തൊഴിലാളികള്‍ക്ക് ഷോപ്പ് ആന്റ് കൊമേഷ്യല്‍ എസ്റ്റാബഌഷ്‌മെന്റ് ആക്ട് പ്രകാരം വേതനത്തോട് കൂടിയ അവധിക്ക് ലേബര്‍ കമ്മീഷണര്‍ നടപടി സ്വീകരിച്ചിട്ടുണ്ട്. മണ്ഡലത്തിന് പുറത്ത് ജോലി ചെയ്യുന്ന വോട്ടര്‍മാര്‍ക്കും ശമ്പളത്തോടെ അവധിക്ക് അര്‍ഹതയുണ്ടെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മലയാള സിനിമയുടെ 'സുകൃതം'; സംവിധായകന്‍ ഹരികുമാര്‍ അന്തരിച്ചു

എസ്എസ്എൽസി പരീക്ഷാ ഫലം മറ്റന്നാൾ; ഈ വെബ്സൈറ്റുകളിൽ റിസൽട്ട് അറിയാം

അപകടമുണ്ടായാല്‍ പൊലീസ് വരുന്നതുവരെ കാത്തു നില്‍ക്കണോ ?; അറിയേണ്ടതെല്ലാം

ഹാക്കര്‍മാര്‍ തട്ടിപ്പ് നടത്തിയേക്കാം; ആന്‍ഡ്രോയിഡ് ഉപയോക്താക്കള്‍ക്ക് സുരക്ഷാ മുന്നറിയിപ്പ്

'കുഴല്‍നാടന്‍ ശല്യക്കാരനായ വ്യവഹാരി';ആരോപണം ഉന്നയിച്ചവര്‍ മാപ്പുപറയണമെന്ന് സിപിഎം