കേരളം

എ​റ​ണാ​കു​ളത്ത് വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് നാളെയും അ​വ​ധി; പരീക്ഷകൾ മാറ്റി 

സമകാലിക മലയാളം ഡെസ്ക്

കൊ​ച്ചി: ക​ന​ത്ത മ​ഴ​യും വെ​ള്ള​ക്കെ​ട്ടും തു​ട​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ എ​റ​ണാ​കു​ളം ജി​ല്ല​യി​ലെ വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് ചൊ​വ്വാ​ഴ്ച​യും ക​ല​ക്ട​ർ അ​വ​ധി പ്ര​ഖ്യാ​പി​ച്ചു. പ്രൊ​ഫ​ഷ​ണ​ൽ കോ​ള​ജു​ക​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള എ​ല്ലാ വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ൾ​ക്കും അ​വ​ധി ബാ​ധ​ക​മാ​ണെ​ന്ന് ക​ലക്ട​ർ അ​റി​യി​ച്ചു. തി​ങ്ക​ളാ​ഴ്ച​യും ജി​ല്ല​യി​ലെ വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ൾ അ​വ​ധി ന​ൽ​കി​യി​രു​ന്നു.

സം​സ്ഥാ​ന​ത്തി​ന്‍റെ വി​വി​ധ ജി​ല്ല​ക​ളി​ൽ ക​ന​ത്ത മ​ഴ തു​ട​രു​ക​യും, കോട്ടയം ജി​ല്ല​ക​ളി​ൽ റെ​ഡ് അ​ല​ർ​ട്ട് പ്ര​ഖ്യാ​പി​ക്കു​ക​യും ചെ​യ്ത സാ​ഹ​ച​ര്യ​ത്തി​ൽ എം​ജി സ​ർ​വ​ക​ലാ​ശാ​ല ചൊ​വ്വാ​ഴ്ച ന​ട​ത്താ​നി​രു​ന്ന എ​ല്ലാ പ​രീ​ക്ഷ​ക​ളും മാ​റ്റി വ​ച്ചു. പു​തു​ക്കി​യ തീ​യ​തി പി​ന്നീ​ട് അ​റി​യി​ക്കു​മെ​ന്ന് അ​ധി​കൃ​ത​ർ വ്യക്തമാക്കി. 

കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ ഏഴ് ജില്ലകളില്‍ കാലാവസ്ഥ വകുപ്പ് റെഡ് അലര്‍ട്ട് പുറപ്പെടുവിച്ചിട്ടുണ്ട്. തിരുവനന്തപുരം, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട് ജില്ലകളിലാണ് അതി തീവ്ര ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചിട്ടുള്ളത്. അഞ്ചു ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും, രണ്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.

കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് യെല്ലോ അലര്‍ട്ട്. കൊല്ലം, പത്തനംതിട്ട, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലാണ് ഓറഞ്ച് അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുള്ളത്. നാളെ അഞ്ചു ജില്ലകളിലും കനത്ത മഴയുണ്ടാകുമെന്നാണ് മുന്നറിയിപ്പ്. എറണാകുളം, തൃശൂര്‍, ഇടുക്കി, പാലക്കാട്, മലപ്പുറം ജില്ലകളിലാണ് റെഡ് അലര്‍ട്ട്. തിരുവനന്തപുരം ഒഴികെ ബാക്കി ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും പുറപ്പെടുവിച്ചിട്ടുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കൊയിലാണ്ടി പുറംകടലില്‍ ഇറാനിയന്‍ ബോട്ട് പിടിച്ചെടുത്ത് കോസ്റ്റ് ഗാര്‍ഡ്

കള്ളക്കടൽ; ആലപ്പുഴയിലും തിരുവനന്തപുരത്തും കടൽക്ഷോഭം രൂക്ഷം; അതിതീവ്ര തിരമാലയ്ക്ക് സാധ്യത

ഇസ്രയേലില്‍ അല്‍ജസീറ ചാനല്‍ അടച്ചുപൂട്ടും; ഏകകണ്ഠമായി വോട്ട് ചെയ്ത് മന്ത്രിസഭ

ടൈറ്റാനിക്കിലെ ക്യാപ്റ്റന്‍: ബെര്‍ണാഡ് ഹില്‍ അന്തരിച്ചു

സിംഹക്കൂട്ടിൽ ചാടിയ ചാക്കോച്ചന് എന്ത് സംഭവിക്കും? അറിയാൻ ജൂൺ വരെ കാത്തിരിക്കണം; ​'ഗർർർ' റിലീസ് തിയതി പുറത്ത്