കേരളം

കൊച്ചിയിലെ വെള്ളക്കെട്ട് മാറ്റാന്‍ ഓപ്പറേഷന്‍ ബ്രേക്ക് ത്രൂ; അടിയന്തര നടപടിയുമായി ജില്ലാ ഭരണകൂടം

സമകാലിക മലയാളം ഡെസ്ക്

കൊച്ചി; അപ്രതീക്ഷിതമായുണ്ടായ കനത്ത മഴയില്‍ കൊച്ചി നഗരം വെള്ളത്തില്‍ മുങ്ങിയത് ജനങ്ങളെ ദുരിതത്തിലാക്കിയിരുന്നു. അതിന് പിന്നാലെ വെള്ളക്കെട്ട് ഒഴിവാക്കാനുള്ള അടിയന്തര നടപടികളുമായി ജില്ലാ ഭരണകൂടം. മുഖ്യമന്ത്രിയുടെ നിര്‍ദേശ പ്രകാരമാണ് ജില്ലാ ഭരണകൂടം അടിയന്തര നടപടി കൈക്കൊണ്ടത്.
ഓപ്പറേഷന്‍ ബ്രേക്ക് ത്രൂ എന്ന് പേരിട്ടിരിക്കുന്ന പദ്ധതി ജില്ലാ കളക്ടര്‍ എസ് സുഹാസിന്റെ നേതൃത്വത്തില്‍ വിവിധ വകുപ്പുകളെ കോര്‍ത്തിണക്കിയാണ് നടപ്പാക്കുന്നത്. 

സിറ്റി പോലീസ് , ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ , ജിസിഡിഎ , കോര്‍പറേഷന്‍ , എല്‍എസ്ജിഡി , പിഡബ്ല്യൂഡി തുടങ്ങിയ വകുപ്പുകളുടെ സഹായത്തോടെയാണ് ഓപ്പറേഷന്‍ ബ്രേക്ക് ത്രൂ പ്രവര്‍ത്തിക്കുക. ഓപ്പറേഷന്റെ ഭാഗമായി ഫയര്‍ഫോഴ്‌സിന്റെ നേതൃത്വത്തില്‍ കൊച്ചി നഗരത്തിലെ കാനകള്‍ വൃത്തിയാക്കി തുടങ്ങി.

അടഞ്ഞ ഓടകളും , സ്വാഭാവികമായ നീരൊഴുക്കുകള്‍ തടസപ്പെടുത്തി അനധികൃതമായ കയ്യേറ്റങ്ങളുമാണ്അപ്രതീക്ഷിത വെള്ളപ്പൊക്കത്തിന് കാരണമായതെന്നാണ് ജില്ലാ കളക്ടര്‍ പറയുന്നത്. ഇതിന് പരിഹാരം കാണുക എന്നതാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. 

എറണാകുളത്ത് ഇന്നലെ മുതല്‍ പെയ്യുന്ന മഴയ്ക്ക് നേരിയ ശമനമുണ്ടായെങ്കിലും നഗരത്തിലെ താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളക്കെട്ട് തുടരുകയാണ്. ജില്ലയില്‍ ഒമ്പത് ദുരിതാശ്വാസ ക്യാമ്പുകളിലായി 1600ഓളം പേരെ മാറ്റിപ്പാര്‍പ്പിച്ചു. റെഡ് അലര്‍ട്ട് നിലനില്‍ക്കുന്ന സാഹചര്യത്തില്‍ എറണാകുളം ജില്ലയിലെ പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ജില്ലാ കളക്ടര്‍ നാളെ അവധി പ്രഖ്യാപിച്ചിട്ടുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തനിക്കെതിരെ ഗൂഢാലോചന നടത്തുന്നു, ശോഭാ സുരേന്ദ്രനും നന്ദകുമാറിനുമെതിരെ ഡിജിപിക്ക് പരാതി നല്‍കി ഇ പി ജയരാജന്‍

കിക്ക് ബോക്സിങ്ങും പെൺകുട്ടികളുമായി കറക്കവും; കുപ്രസിദ്ധ മോഷ്ടാവ് ജിമ്മൻ കിച്ചു പിടിയിൽ

കനത്ത ചൂട്; കണ്ണൂരിലും തൃശൂരിലും വയലുകളില്‍ തീ പിടിത്തം

48 മണിക്കൂര്‍ ഇനി പ്രചാരണത്തില്‍ പങ്കാളിയാവരുത്, കെസിആറിനെ വിലക്കി തെരഞ്ഞെടുപ്പ് കമ്മീഷന്‍

മേയർ-ബസ് ഡ്രൈവർ തർക്കം; സിസിടിവി മെമ്മറി കാർഡ് കാണാത്തതിൽ കേസ്