കേരളം

കാറിടിച്ച് വയോധികന്‍ മരിച്ച സംഭവം; മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്‌മോര്‍ട്ടം ചെയ്യും

സമകാലിക മലയാളം ഡെസ്ക്

കുന്നംകുളം: കാറിടിച്ച് മരിച്ച വയോധികന്റെ മൃതദേഹം പുറത്തെടുത്ത് പോസ്റ്റുമോര്‍ട്ടം ചെയ്യും. കുന്നംകുളം അടുപ്പുട്ടി സിനിയര്‍ ഗ്രൗണ്ടിന് സമീപം തനിച്ച് താമസിക്കുന്ന വികലാംഗനായ തലക്കാട്ട് പരമു(70)ന്റെ മൃതദേഹമാണ് പുറത്തെടുത്ത് പോസ്റ്റുമോര്‍ട്ടം ചെയ്യുക. 

കഴിഞ്ഞ ഞായറാഴ്ചയാണ് പരമുവിന് കാറപകടത്തില്‍ പരിക്കേല്‍ക്കുന്നത്. ശാരീരികമായി തളര്‍ന്ന അവസ്ഥയിലായിരുന്ന ഇയാള്‍ റോഡിലൂടെ നിരങ്ങി പോവുമ്പോള്‍ കാറിടിക്കുകയായിരുന്നു. ഉടനെ തന്നെ നാട്ടുകാര്‍ അടുത്തുള്ള മലങ്കര ആശുപത്രിയിലെത്തിച്ചു. 

എന്നാല്‍ ഇവിടെ നിന്നും മെഡിക്കല്‍ കോളെജിലേക്ക് കൊണ്ടുപോവാനായിരുന്നു നിര്‍ദേശം. എന്നാല്‍ തിങ്കളാഴ്ച ഉച്ചയോടെ പരമുവിനെ വീട്ടിലെത്തിച്ചു. പിന്നാലെ വീട്ടില്‍ വെച്ച് പരമു മരിച്ചു. പൊലീസില്‍ അറിയിക്കാതെ മൃതദേഹം മറവ് ചെയ്തതാണ് സംശയത്തിന് ഇടയാക്കിയത്. 

കഴിഞ്ഞ ദിവസം മരണത്തിലെ അസ്വഭാവികത എന്ന് പറഞ്ഞ് പൊലീസില്‍ പരാതിയെത്തി. വാടകയ്ക്ക് കൊടുത്ത വീടിന്റെ ഒഴിഞ്ഞ ചായ്പ്പിലായിരുന്നു അവിവാഹിതനായ പരമുവിന്റെ താമസം.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കൊടും ചൂട്; തിങ്കളാഴ്ചവരെ കോളജുകള്‍ അടച്ചിടും; അവധിക്കാല ക്ലാസുകള്‍ക്ക് കര്‍ശനനിയന്ത്രണം

പാകിസ്ഥാന്‍ കോണ്‍ഗ്രസിനു വേണ്ടി പ്രാര്‍ഥിക്കുന്നു, യുവരാജാവിനെ പ്രധാനമന്ത്രിയാക്കാന്‍ ശ്രമിക്കുന്നു: പ്രധാനമന്ത്രി

ഇന്നും നാളെയും നാല് ജില്ലകളില്‍ ഉഷ്ണതരംഗ മുന്നറിയിപ്പ്

400 സീറ്റ് തമാശ, 300 അസാധ്യം, ഇരുന്നുറു പോലും ബിജെപിക്ക് വെല്ലുവിളി: ശശി തരൂര്‍

ഐ ലൈനര്‍ കൊണ്ട് അമ്മാമയുടെ കയ്യില്‍ ടാറ്റൂ; 'വെക്കേഷനായാല്‍ എന്തൊക്കെ കാണണം'; ചിത്രവുമായി സുജാത